Vavubali | പിതൃസ്മരണയില്‍ വാവുബലി; ബലി തര്‍പണം നടത്തി വിശ്വാസികള്‍; ഉച്ചവരെ തുടരും; തലസ്ഥാന നഗരത്തില്‍ മദ്യ നിരോധനവും


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പിതൃസ്മരണയില്‍ ബലി തര്‍പണം നടത്തി വിശ്വാസികള്‍. രാത്രി മുതല്‍ തുടങ്ങിയ കര്‍ക്കിടക വാവുബലി ആചാരങ്ങള്‍ ഉച്ചവരെ നീണ്ടുനില്‍ക്കും. വര്‍ക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ചയോടെ ബലി തര്‍പണം ആരംഭിച്ചു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലി തര്‍പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ എത്തുന്നുണ്ട്. 

ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ കര്‍ക്കിടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. വിവിധ ജില്ലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചിരുന്നു. 

യാത്രാ സൗകര്യങ്ങളും മെഡികല്‍, ആംബുലന്‍സ് സൗകര്യങ്ങളും ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

News,Kerala,State,Thiruvananthapuram,Liquor,Top-Headlines,Trending, Karkidaka vavubali starts in Kerala


അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാന്‍ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കലക്ടറാണ് ശംഖുമുഖത്ത് ബലി തര്‍പണം അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കര്‍ക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കള്‍ക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീര്‍ത്ഥ സ്ഥലങ്ങളിലോ വീട്ടില്‍ വച്ചോ ഇത് ചെയ്യാം. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വര്‍ഷവും വീടുകളില്‍ മാത്രമാണ് ബലിയിടാന്‍ അനുമതി നല്‍കിയിരുന്നത്.

അതേസമയം വാവുബലിയോട് അനുബന്ധിച്ച് അര്‍ധരാത്രി തലസ്ഥാന നഗരത്തില്‍ മദ്യ നിരോധനവും ഏര്‍പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര-പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളുടെ പരിധിയില്‍പെട്ട എല്ലാ മദ്യ വില്‍പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. 

ബലി തര്‍പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ ഒത്തുകൂടുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Keywords: News,Kerala,State,Thiruvananthapuram,Liquor,Top-Headlines,Trending, Karkidaka vavubali starts in Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?