Truck Accident | ഹത്രസില്‍ കന്‍വര്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഹത്രസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി അപകടം. അഞ്ചുപേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കന്‍വര്‍ തീര്‍ഥാടകര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. തീര്‍ഥാടകരെ സഹായിക്കാന്‍ എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഹത്രാസിലെ ആഗ്ര റോഡിലെ ബദര്‍ ഗ്രാമത്തിന് സമീപം സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച പുലര്‍ചെയാണ് സംഭവം. ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് മാറ്റിയതായും പരിക്കേറ്റയാളെ ആഗ്ര മെഡികല്‍ കോളജിലേക്ക് റഫര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ട്രക് ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, ഇയാളെ ഉടന്‍ പിടികൂടുമെന്ന് എഡിജി കൃഷ്ണ അറിയിച്ചു.
Hathras, UP | 5 dead, 1 seriously injured after seven Kanwar devotees were moved down by a truck around 2.15 am today, at Sadabad PS in Hathras. They were en route to Gwalior from Haridwar with their Kanwars: Rajeev Krishna, ADG, Agra Zone pic.twitter.com/k42iRneLrR
— ANI UP/Uttarakhand (@ANINewsUP) July 23, 2022
Keywords: News,National,India,Lucknow,pilgrimage,Accident,Death,Injured,Vehicles,Police, #Short-News, Uttar Pradesh: Five dead after truck mows down a group of Kanwar devotees in Hathras
Powered by Info News For You

Comments
Post a Comment