Toddler Found Dead | പിഞ്ചു കുഞ്ഞിനെ കുളിമുറിയിലെ ബകറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: (www.kasargodvartha.com) പേരാമ്പ്രയില്‍ പിഞ്ചുകുഞ്ഞിനെ ബകറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ മകന്‍ ശബരിയാണ് മരിച്ചത്. 

കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാന്‍ പോയതായിരുന്നുവെന്നും തിരിച്ചുവന്നപ്പോള്‍ കുളിമുറിയിലെ ബകറ്റില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

news,Kerala,State,Kozhikode,Child,Death,Police,Top-Headlines, Kozhikode: Baby found dead into bucket in bathroom


പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവര്‍ മൂത്തസഹോദരങ്ങളാണ്. 

Keywords: news,Kerala,State,Kozhikode,Child,Death,Police,Top-Headlines, Kozhikode: Baby found dead into bucket in bathroom

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?