T Kumar | രാജ്യാന്തര സൈകിള്‍ പോളോ താരം ടി കുമാര്‍ അന്തരിച്ചു


തിരുവനന്തപുരം: (www.kvartha.com) രാജ്യാന്തര സൈകിള്‍ പോളോ താരം ടി കുമാര്‍ അന്തരിച്ചു. 55 വയസായിരുന്നു. ഒമ്പത് തവണ ദേശീയ സൈകിള്‍ പോളോ ചാംപ്യന്‍ഷിപിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജി വി രാജ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1996-ല്‍ അമേരികയിലെ റിച്‌ലാന്‍ഡില്‍വച്ച് നടന്ന പ്രഥമ ലോക സൈകിള്‍ പോളോ ചാംപ്യന്‍ഷിപില്‍ ജേതാക്കളായ ഇന്‍ഡ്യന്‍ ടീമിന്റെ നായകനായിരുന്നു. പിന്നീട് 1999, 2000, 2001 ലോക ചാംപ്യന്‍ഷിപുകളിലും കിരീടം നിലനിര്‍ത്തിയ ഇന്‍ഡ്യന്‍ ടീമിനായി കളിച്ചു.

News,Kerala,State,Thiruvananthapuram,Death,Sports,Player,Obituary, Cycle polo player T Kumar passed away


2004-ല്‍ ബ്രിടനില്‍ ചെല്‍സിയും ഓക്സ്ഫോര്‍ഡ് ടീമും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ വില്യം രാജകുമാരനൊപ്പം കളിക്കാനും കുമാറിന് സാധിച്ചു.

കനേഡിയന്‍ ദേശീയ ടീമിന്റെ പരിശീലകനാകാന്‍ ക്ഷണം ലഭിച്ചപ്പോള്‍ കടുത്ത പ്രമേഹം അദ്ദേഹത്തിന് തിരിച്ചടിയാകുകയായിരുന്നു. ഇതോടെ 2006-ല്‍ അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വന്നു.

Keywords: News,Kerala,State,Thiruvananthapuram,Death,Sports,Player,Obituary, Cycle polo player T Kumar passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?