Student's Suicide | തമിഴ്‌നാട് തിരുവള്ളൂരിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത നീക്കാന്‍ പോസ്റ്റുമോര്‍ടം നടപടികള്‍ ചൊവ്വാഴ്ച നടന്നേക്കും; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം


ചെന്നൈ: (www.kvartha.com) തമിഴ്‌നാടിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിയുടെ പോസ്റ്റുമോര്‍ടം നടപടികള്‍ ചൊവ്വാഴ്ച നടന്നേക്കും. തിരുവള്ളൂരിനടുത്ത് കിലാചേരിയിലെ സര്‍കാര്‍- എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ 17കാരിയായ വിദ്യാര്‍ഥിനിയാണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. കേസന്വേഷണം ഏറ്റെടുത്ത സി ബി സി ഐ ഡി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ എത്തിയശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഷോളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. 

കുട്ടിയുടെ മൃതദേഹം തിരുവള്ളൂര്‍ മെഡികല്‍ കോളേജ് മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌കൂള്‍ കാംപസുകളില്‍ അസ്വാഭാവിക മരണങ്ങള്‍ നടന്നാല്‍ സി ബി സി ഐ ഡി നേരിട്ട് അന്വേഷിക്കണം എന്ന മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ചാണ് സി ബി സി ഐഡി കേസ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സി ബി സി ഐ ഡി ഡിഐജി സത്യപ്രിയ വ്യക്തമാക്കുകയായിരുന്നു. 

അതിനിടെ, പെണ്‍കുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടായിരുന്നു. 

News,National,India,Tamilnadu,Student,Death,Protest,Family,Report, Incident of Student's death in Tiruvallur; Family will not accept the body until the mystery death is removed


കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കള്ളകുറിച്ചിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞെങ്കിലും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ജൂലൈ 12 ന് വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നെന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, പൂര്‍വവിദ്യാര്‍ഥികളും ഉള്‍പെടെ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ടം ചെയ്തിരുന്നു.

ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം തയാറായില്ലെങ്കിലും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഏറ്റെടുക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു. സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇവരെ അറസ്റ്റുചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Keywords: News,National,India,Tamilnadu,Student,Death,Protest,Family,Report, Incident of Student's death in Tiruvallur; Family will not accept the body until the mystery death is removed




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?