Student Found Dead | പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എലപ്പുള്ളി (പാലക്കാട്): (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് -രാധിക ദമ്പതികളുടെ ഏകമകന്‍ യു അമര്‍ത്യ(14) ആണ് മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഒഴിവ് സമയങ്ങളില്‍ കുട്ടി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്ന് സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിന് മൊഴി നല്‍കി.
രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പെടെ പരിശോധിച്ച ശേഷമേ സംഭവത്തില്‍ വ്യക്തത വരൂവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: news,Kerala,State,Palakkad,Top-Headlines,Student,Death,Police,case, Palakkad: Student Found Dead Inside HousePowered by Info News For You

Comments
Post a Comment