Sri Lanka Crisis | ജനകീയ പ്രക്ഷോഭകര്‍ക്ക് തിരിച്ചടി: ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ സെക്രടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം


കൊളംബോ: (www.kvartha.com) വ്യാഴാഴ്ച അര്‍ധരാത്രിയുണ്ടായ നടപടിയില്‍ ശ്രീലങ്കന്‍ സൈന്യം പ്രതിഷേധക്കാരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രടറിയേറ്റ് പിടിച്ചെടുത്തതായി റിപോര്‍ട്. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ പൊലീസും സൈന്യവും പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്.
 
പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്ന ഗോല്‍ഫേസിലെ പ്രസിഡന്‍ഷ്യല്‍ സെക്രടേറിയറ്റ് സൈന്യം തിരിച്ചുപിടിച്ചു. പ്രധാന പ്രതിഷേധ സ്ഥലമായ ഗോള്‍ഫാസിലെ സമരപ്പന്തലുകളില്‍ പലതും പൊലീസും സൈന്യവും ചേര്‍ന്ന് പൊളിച്ചുനീക്കി. എതിര്‍പുമായെത്തിയ പ്രതിഷേധക്കാരില്‍ പലരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

സമര കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും പ്രവേശന കവാടങ്ങളും അടച്ചതിനെ തുടര്‍ന്നാണ് നടപടി. മാധ്യമങ്ങള്‍ക്ക് ഉള്‍പെടെ പ്രവേശന വിലക്കും ഏര്‍പെടുത്തിയിരുന്നു. പ്രതിഷേധക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിക്കുന്ന സാഹചര്യവും ഉണ്ടായി.

ജനകീയ പ്രതിക്ഷേധങ്ങള്‍ക്കിടയില്‍ നിന്നാണ് ഗോടബയ രജപക്‌സെ രാജ്യം വിട്ടത്. ഗോടബയയും കുടുംബവും രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. 

എന്നാല്‍ പിന്നീട് ഗോടബയ രജപക്‌സെ മാലദ്വീപില്‍നിന്ന് സിംഗപൂരിലേക്ക് പറന്നു. മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 13 അംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം ഗോടബയ രജപക്‌സെ രാജിവെച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

ഗോടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സര്‍വകക്ഷി സര്‍കാര്‍ നിലവില്‍ വരുമെന്ന് പ്രതിക്ഷ പാര്‍ടികള്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

News,World,international,Sri Lanka,Top-Headlines,Trending,Politics,Army, Popular uprising in Sri Lanka; Army seized the presidential secretariat


അതേസമയം, പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വെളിയാഴ്ച ലങ്കയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് റെനിലിന്റെ തീരുമാനം.  20 മുതല്‍ 25 അംഗങ്ങള്‍ വരെയാകും പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് സൂചന. എം പി ദിനേശ് ഗുണവര്‍ധനയെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.

Keywords: News,World,international,Sri Lanka,Top-Headlines,Trending,Politics,Army, Popular uprising in Sri Lanka; Army seized the presidential secretariat



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?