Shot Dead | യുഎസില്‍ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; 6 മരണം; 24 പേര്‍ക്ക് പരിക്ക്; 22 കാരന്‍ പിടിയില്‍



ഷികാഗോ: (www.kvartha.com) യുഎസില്‍ സ്വതന്ത്ര്യദിന റാലിക്കിടെയുണ്ടായ വെടിവയ്പില്‍ ആറുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇലിനോയി സംസ്ഥാനത്തെ ഷികാഗോയിലെ ഹൈലാന്‍ഡ് പാര്‍കിലാണ് സംഭവം. വെടിവച്ചയാളെ കണ്ടെത്താനായില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രാദേശിക സമയം പത്തേകാലോടെ പരേഡ് നടക്കുന്നതിനിടെ സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളില്‍നിന്ന് വെടിവയ്ക്കുകയായിരുന്നു. 22 കാരനായ അക്രമിയെ പിടികൂടി. റോബര്‍ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്. ആറ് മണിക്കൂറിനുശേഷമാണ് പ്രതിയെ പിടിച്ചത്.

News,World,international,America,Shoot,Dead,Crime,Killed,Accused,Police,Top-Headlines, 6 Killed In Mass Shooting At US Independence Day Parade Near Chicago


സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഹൈലാന്‍ഡ് പാര്‍ക് പൊലീസ് കമാന്‍ഡര്‍ ക്രിസ് ഒ നീല്‍ പറഞ്ഞു.

മേയ് 14ന് ന്യൂയോര്‍കിലെ ബഫലോയിലുള്ള സൂപര്‍മാര്‍കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സാസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇത്. അതിനിടെ, പുലര്‍ചെ കലിഫോര്‍നിയയിലെ സാക്രമെന്റോയില്‍ നൈറ്റ് ക്ലബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കുണ്ട്.

Keywords: News,World,international,America,Shoot,Dead,Crime,Killed,Accused,Police,Top-Headlines, 6 Killed In Mass Shooting At US Independence Day Parade Near Chicago

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?