SC Verdict | 'പെണ്‍മക്കള്‍ ബാധ്യതയല്ല'; ജീവനാംശ കേസില്‍ സുപ്രീംകോടതി
ന്യൂഡെല്‍ഹി: (www.kvartha.com) പെൺമക്കൾ ബാധ്യതയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ 'പെണ്‍മക്കള്‍ രക്ഷിതാക്കൾക്ക് ബാധ്യതയാണെന്ന' പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ കോടതി നിര്‍ദേശിച്ച പ്രതിമാസ തുക 2018 ഏപ്രിലിനുശേഷം ഹര്‍ജിക്കാരന്‍ നല്‍കുന്നില്ലെന്നാണ് പരാതി.
2020 ഒക്ടോബറിൽ അപേക്ഷകരായ ഭാര്യയ്‌ക്കും മകൾക്കും വേണ്ടി ഹാജരായ അഭിഭാഷകൻ, 2018 ഏപ്രിലിന് ശേഷം മകൾക്ക് പ്രതിമാസം 8,000 രൂപയും ഭാര്യക്ക് പ്രതിമാസം 400 രൂപയും കണക്കാക്കിയ ജീവനാംശ കുടിശ്ശികയിലേക്ക് പിതാവ് തുകയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് 2,50,000 രൂപ ഭാര്യയ്‌ക്കും മകൾക്കും രണ്ടാഴ്ചയ്‌ക്കകം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. 2022 മെയ് മാസത്തിൽ കേസിന്റെ തുടർവാദങ്ങൾ കേൾക്കവേ കഴിഞ്ഞ വർഷം ഭാര്യ മരിച്ചതായി കോടതിയെ അറിയിച്ചു.
കുടിശ്ശിക തുക കൃത്യമായി അടച്ചിട്ടുണ്ടെന്നും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ റഫർ ചെയ്തിട്ടുണ്ടെന്നും പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ ജീവനാംശ തുക നൽകുന്നതിനായുള്ള ഉത്തരവ് പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനായി വസ്തുത റിപോർട് തയ്യാറാക്കാൻ രജിസ്ട്രാറോട് നിർദേശിച്ചിരുന്നതായും കോടതി ഉത്തരവിൽ പറയുന്നു.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ യുവതിയും പിതാവും ഏറെ നാളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് ബെഞ്ച് അറിയിച്ചു. തുടർന്ന് ഇരുവരോടും സംസാരിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഓഗസ്റ്റ് എട്ടിനകം മകൾക്ക് 50,000 രൂപ നൽകണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
Keywords: Girls are not a liability; Supreme Court in the matter relating to payment of alimony, National, Newdelhi, Top-Headlines, Latest-News, Supreme Court, Case, Lawyer, Girls, Parents, Complaint.
Powered by Info News For You

.jpg)
Comments
Post a Comment