Safe Landing | യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍; എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു; ഡിജിസിഎ അന്വേഷണം നടത്തും


കൊച്ചി: (www.kvartha.com) ശാര്‍ജയില്‍നിന്ന് 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9 426 വിമാനം യന്ത്രതകരാര്‍ ഉണ്ടായിട്ടും അത്ഭുതകരമായി കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപോര്‍ട് ചെയ്തതിനെ തുടര്‍ന്നാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. 

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6.41ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെടുമ്പാശേരിയില്‍ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാന്‍ഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തില്‍ വിവരം അറിയിച്ച് അടിയന്തര ലാന്‍ഡിംഗ് തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29 ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

News,Kerala,State,Sharjah,Flight,Travel,Passengers,Top-Headlines, Technical Error: Air Arabia flight lands safely in Kochi after hydraulic snag


യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയര്‍ അറേബ്യ വിമാനം റണ്‍വേയില്‍ നിന്നും പാര്‍കിംഗിലേക്ക് വലിച്ച് നീക്കി. ഈ സമയം രണ്ട് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ഹൈദരാബാദില്‍ നിന്നുള്ള ഗോ ഫസ്റ്റ് വിമാനം കണ്ണൂരിലേക്കും എയര്‍ അറേബ്യയുടെ അബൂദബിയില്‍ നിന്നുള്ള വിമാനം കോയമ്പതൂരിലേക്കും തിരിച്ചുവിട്ടു. രാത്രി 8.15 ഓടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയതായി അധികൃതര്‍ അറിയിച്ചു.

അസേലമയം, വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാന്‍ഡിംഗ് വേണ്ടി വന്നു എന്നാണ് എയര്‍ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വിമാനം പാര്‍കിംഗ് ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ ഇതുവരെയും വിമാനത്താവള അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Keywords: News,Kerala,State,Sharjah,Flight,Travel,Passengers,Top-Headlines, Technical Error: Air Arabia flight lands safely in Kochi after hydraulic snag

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?