Reserved seat | ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾ റിസർവ് ചെയ്ത സീറ്റ് ആരെങ്കിലും കൈവശപ്പെടുത്തിയോ? തർക്കം കൂടാതെ അവരെ ഒഴിപ്പിക്കാം; റെയിൽവേയുടെ ഈ സൗകര്യം അറിയാം

ന്യൂഡെൽഹി: (www.kvartha.com) ട്രെയിനുകളിലെ യാത്രക്കാർ സീറ്റിനെച്ചൊല്ലി വഴക്കുകളിൽ ഏർപെടാറുണ്ട്. ആരെങ്കിലും നിങ്ങളുടെ റിസർവ് ചെയ്ത സീറ്റ് കൈവശപ്പെടുത്താൻ ശ്രമിക്കുകയോ അവരുമായി അത് പങ്കിടാൻ നിങ്ങളെ നിർബന്ധിക്കുകയോ ചെയ്യുന്ന സമയങ്ങളിലാണ് ഇത് സംഭവിക്കുന്നത്. അതേസമയം തന്നെ അത്തരം സന്ദർഭങ്ങളിലെല്ലാം, ഏതെങ്കിലും തരത്തിലുള്ള ഭീഷണിയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും റെയിൽവേ നൽകുന്നുന്നുണ്ടെന്ന് അറിയാമോ?. ആരെങ്കിലും ബലമായി നിങ്ങളുടെ സീറ്റ് കൈവശപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങൾക്ക് എങ്ങനെ സഹായം ലഭിക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്.
  
New Delhi, India, News, Top-Headlines, Train, Railway, Indian Railway, Travel, Issue, Complaint, Help, Police, Indian Railways: Your reserved seat taken by someone? Here's how to remove them without fighting.


റെയിൽവേയുടെ സഹായം

ട്രെയിനുകളിലെ സീറ്റ് പിടിച്ചെടുക്കൽ ഇൻഡ്യയിൽ പുതിയ കാര്യമല്ല. പലപ്പോഴും ഇത്തരം കേസുകൾ ട്രെയിനിൽ വന്നുകൊണ്ടിരിക്കുന്നു. രണ്ടാം ക്ലാസിലും സ്ലീപർ മുതൽ എസി ക്ലാസ് വരെയുമാണ് അനധികൃത യാത്രക്കാർ ഇരിക്കുന്നത്. നിങ്ങൾ റിസർവ് ചെയ്ത സീറ്റിൽ ഇങ്ങനെ സംഭവിക്കുകയും സമീപത്ത് ടിടിഇ ഇല്ലാതിരിക്കുകയും ചെയ്താൽ നിങ്ങൾക്ക് 'റെയിൽവേ മദാദിൽ' (Railway Madad) പരാതി നൽകാം.


എങ്ങനെയാണ് പരാതി നൽകേണ്ടത്?

ഘട്ടം 1: അനധികൃത യാത്രക്കാരനെക്കുറിച്ച് പരാതി പറഞ്ഞ് സീറ്റ് ഒഴിപ്പിക്കാൻ റെയിൽവേ മദാദിന്റെ https://railmadad(dot)indianrailways(dot)gov(dot)in വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിന്റെ മൊബൈൽ ആപും ലഭ്യമാണ്.

ഘട്ടം 2: മൊബൈൽ നമ്പർ നൽകുക.

ഘട്ടം 3: Send OTP ക്ലിക് ചെയ്യുക. ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ നമ്പറിൽ ലഭിച്ച OTP നൽകുക.

ഘട്ടം 4: ടികറ്റിന്റെ PNR നമ്പർ നൽകുക.

ഘട്ടം 5: Type ഓപ്ഷനിൽ ക്ലിക് ചെയ്ത് നിങ്ങളുടെ പരാതി തെരഞ്ഞെടുക്കുക. തുടർന്ന് സംഭവത്തിന്റെ തീയതി നൽകുക. ശേഷം പരാതി വിശദമായി എഴുതാനും കഴിയും.

ഘട്ടം 6: 'Submit' ക്ലിക് ചെയ്യുക.

പരാതി ലഭിച്ചതിന് ശേഷം അധികൃതർ ഉടനടി നടപടികൾ കൈക്കൊള്ളുകയും എസ് എം എസ് വഴിയും മറ്റും നിങ്ങളെ ബന്ധപ്പെടുകയും ചെയ്യും. ശുചിത്വം, കാറ്ററിംഗ്, സൗകര്യങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പരാതികളും നിങ്ങൾക്ക് ഇതിലൂടെ നൽകാം.


ഇങ്ങനെയും പരാതിപ്പെടാം

ഏതെങ്കിലും യാത്രക്കാരുടെ റിസർവ് ചെയ്ത സീറ്റോ ബർതോ ആരെങ്കിലും അനധികൃതമായി കൈവശം വച്ചാൽ, ആദ്യം വിഷയം ആ ട്രെയിനിലെ ടിടിഇയെ അറിയിക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ ട്രെയിനിൽ റെയിൽവേ പൊലീസ് സേനാംഗങ്ങളുടെ സഹായവും ആവശ്യപ്പെടാം. ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ റെയിൽവേ ഹെൽപ് ലൈൻ നമ്പറായ 139ലും പരാതി നൽകാം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?