Release of Prisoners | ബലി പെരുന്നാള്‍ പ്രമാണിച്ച് 737 തടവുകാരെ യുഎഇ ഭരണകൂടം മോചിപ്പിക്കുന്നു


അബൂദബി: (www.kvartha.com) ബലിപെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മോചനം നല്‍കുന്നു. ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തവര്‍ക്കും അവരുടെ നല്ല നടപ്പിന്റെ ഭാഗമായാണ് മോചിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ അദ്ദേഹം ഏറ്റെടുക്കുകയും നല്‍കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

News,World,international,Abu Dhabi,Gulf,UAE,Sharjah, President,Prison, Prisoners,Top-Headlines,Eid, UAE government to release 737 prisoners on the occasion of Eid Al Adha


തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഖലീഫ പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുന്നത്.

അതേസമയം, 194 തടവുകാരുടെ മോചനത്തിന് ശാര്‍ജ ഭരണാധികാരിയും ഉത്തരവിട്ടിട്ടുണ്ട്. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. തടവുകാര്‍ക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

Keywords: News,World,international,Abu Dhabi,Gulf,UAE,Sharjah, President,Prison, Prisoners,Top-Headlines,Eid, UAE government to release 737 prisoners on the occasion of Eid Al Adha




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?