One Died | മീന്‍ പിടിക്കുന്നതിനിടെ അപകടം: കോഴിക്കോട് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു


കോഴിക്കോട്: (www.kvartha.com) മീന്‍ പിടിക്കുന്നതിനിടെ അപകടം. മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം. 

കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. തോണി മറിഞ്ഞ് ഷാജുവും സുഹൃത്തും ചാലപ്പാടത്ത് വീണെങ്കിലും സുഹൃത്ത് നീന്തി രക്ഷപെട്ടു. 

News,Kerala,State,Kozhikode,Accident,Death,Local-News, Mavoor: One died after the canoe overturned


ഷാജു തോണിയുടെ അടിയില്‍പെട്ടു. തുടര്‍ന്ന് നാട്ടുകാരെത്തി രക്ഷപ്പെടുത്തി കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്‍കൃഷിയും വാഴകൃഷിയുമെല്ലാം ചെയ്യുന്ന പ്രദേശമാണ് ചാലിപ്പാടം.

Keywords: News,Kerala,State,Kozhikode,Accident,Death,Local-News, Mavoor: One died after the canoe overturned 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?