NIA Raid | ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി റിപോര്‍ട്; തമിഴ്‌നാട്ടിലെ 22 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്


ന്യൂഡെല്‍ഹി: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും തുടരുന്ന ശ്രീലങ്കയില്‍ നിന്നും ആയുധങ്ങളം മയക്കുമരുന്നും രാജ്യത്തേക്ക്
കടത്തുന്നതായി സൂചന. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ 22 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.

ചെങ്കല്‍പേട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, തിരുപ്പൂര്‍, ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ഏതാനും ഡിജിറ്റല്‍ ഡിവൈസുകളും ചില രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയതെന്നാണ് റിപോര്‍ട്.

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി, ആയുധക്കടത്തുകാരനായ ഹാജി സലീമിന്റെ സംഘം ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്. ശ്രീലങ്കന്‍ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ ഗുണ എന്ന് വിളിക്കുന്ന ഗുണശേഖരന്‍, പൂക്കുട്ടി ഖന്ന എന്ന് വിളിക്കുന്ന പുഷ്പരാജ എന്നിവര്‍ വഴിയാണ് ഹാജി സലീം ആയുധക്കടത്തിന് ശ്രമിക്കുന്നത് എന്നാണ് എന്‍ഐഎ പറയുന്നത്.

ഈ സംഘങ്ങളുടെ ലക്ഷ്യമാണ് ലങ്കയില്‍ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കുന്നതെന്ന് എന്ന്  സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ജൂലൈ എട്ടിനാണ് ഇത് സംബന്ധിച്ച റിപോര്‍ടുകളെ തുടര്‍ന്ന് എന്‍ഐഎ കേസ് രെജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.

അതേസമയം, അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം ഗോടബയ രജപക്‌സെ രാജിവച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

News,National,India,New Delhi,chennai,Top-Headlines,Raid,Sri Lanka, Tamilnadu, Information about smuggling of arms and drugs through Sri Lanka; NIA raids 22 places in Tamil Nadu


ഗോടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകക്ഷി സര്‍കാര്‍ നിലവില്‍ വരുമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

Keywords: News,National,India,New Delhi,chennai,Top-Headlines,Raid,Sri Lanka, Tamilnadu, Information about smuggling of arms and drugs through Sri Lanka; NIA raids 22 places in Tamil Nadu



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?