New Movie 'Flush' | അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഇടം നേടി നവാഗത സംവിധായിക ആഇശ സുല്‍ത്വാനയുടെ 'ഫ്‌ലഷ്'


കൊച്ചി: (www.kvartha.com) നവാഗത സംവിധായിക ആഇശ സുല്‍ത്വാനയുടെ ആദ്യ ചിത്രം 'ഫ്‌ലഷ്' കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. കൈരളി തിയേറ്ററില്‍ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്കാണ് പ്രദര്‍ശനം. 16 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള. 

പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്‍ഡ്യയിലെ ആദ്യ സിനിമയാണ് 'ഫ്‌ലഷ്'. കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണിതെന്ന് സംവിധായക പറയുന്നു. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന് കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് 'ഫ്‌ലഷ്' സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ആഇശ പറയുന്നു.

News,Kerala,State,Entertainment,Cinema,Top-Headlines,Director, Debutant director Aisha Sultana's 'Flush' wins International Women's Film Festival


പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. അതിശക്തമായ നായിക കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പി ഡിമ്പിള്‍ പോള്‍ ആണ്. ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് സംവിധായിക പറയുന്നു. 

'ഞാന്‍ ഒരു വെള്ളപെയ്പറില്‍ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്. ചിത്രം വരച്ചു തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ആ പെയ്പര്‍ വാങ്ങി ചുരുട്ടിക്കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു. അതേ പെയ്പര്‍ നിവര്‍ത്തിയെടുത്താണ് ഞാനീ ചിത്രം വരച്ചു തീര്‍ത്തത്', ആഇശ സുല്‍ത്വാന പറയുന്നു.

Keywords: News,Kerala,State,Entertainment,Cinema,Top-Headlines,Director, Debutant director Aisha Sultana's 'Flush' wins International Women's Film Festival




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?