New Indian President | രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോടെണ്ണല്‍ രാവിലെ 11 മുതല്‍; വൈകുന്നേരത്തോടെ ഫലപ്രഖ്യാപനം


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ ഉടനെ അറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ 63-ാം നമ്പര്‍ മുറിയില്‍ രാവിലെ 11ന് തുടങ്ങും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. മുഖ്യവരണാധികാരി പി സി മോദി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.

ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോടുകള്‍ വേര്‍തിരിക്കും. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്. 

News,National,India,New Delhi,President,vote,Top-Headlines,Trending, Droupadi Murmu Vs Yashwant Sinha: India's 15th President to be announced today


എന്‍ഡിഎ സ്ഥാനാര്‍ഥി  ദ്രൗപദി മുര്‍മുവിനും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കും വോട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനാണ് വിജയതൂക്കം ഉറപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷത്തെ ചില കക്ഷികളും അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

തിങ്കളാഴ്ചയാണ് രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയെ കണ്ടെത്താനായി വോടെടുപ്പ് നടന്നത്. രാഷ്ട്രപതിപദവിയില്‍ രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ മാസം 24-ന് അവസാനിക്കും. 25-ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും. 

Keywords: News,National,India,New Delhi,President,vote,Top-Headlines,Trending, Droupadi Murmu Vs Yashwant Sinha: India's 15th President to be announced today

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?