NEET Exam Controversy | നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച കേസ്; അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്; പ്രതികളുടെ ജാമ്യം അന്വേഷണത്തില്‍ തിരിച്ചടിയാവില്ലെന്ന് പൊലീസ്
കൊല്ലം: (www.kvartha.com) നീറ്റ് പരീക്ഷയ്ക്കിടെ ആയൂരില്‍ പെണ്‍കുട്ടികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും.
സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്ത ഏഴുപേര്‍കും വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടിയാവില്ലെന്നാണ് പൊലീസ് പറയുന്നത്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘവും ഉടന്‍ കൊല്ലത്തെത്തും. വിദ്യാര്‍ഥികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടാണ് റിപോര്‍ട് തയ്യാറാക്കുക.
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളെ ഉള്‍വസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു വിദ്യാര്‍ഥിനികള്‍. തുടര്‍ന്ന് നിരവധി പേരാണ് നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമീഷന്‍ ഉള്‍പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു.
സംഭവത്തില്‍ ആയൂര്‍ മാര്‍തോമ കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച് നടത്തിയിരുന്നു. പൊലീസ് ബാരികേഡുകള്‍ മറിച്ചിട്ട് സംഘടനകള്‍ പ്രതിഷേധിച്ചു. കോളജിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. എസ് എഫ് ഐ, കെ എസ് യു, ഫ്രറ്റേനിറ്റി മൂവ്‌മെന്റ്, എ ബി വി പി പ്രവര്‍ത്തകരാണ് മാര്‍ച് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kollam,Examination,Complaint,Case,Top-Headlines,Trending,NEET Examination row: Investigation against private agency
Powered by Info News For You

Comments
Post a Comment