National Junior record | നടൻ മാധവന്റെ മകൻ വേദാന്ത് 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ ദേശീയ ജൂനിയർ റെകോർഡ് തകർത്തു; അഭിമാന നിമിഷങ്ങൾ പങ്കുവെച്ച് പിതാവ്
ഭുവനേശ്വർ: (www.kvartha.com) ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലെ ബിജു പട്‌നായിക് നീന്തൽക്കുളത്തിൽ നടന്നുകൊണ്ടിരിക്കുന്ന 48-ാമത് ജൂനിയർ ദേശീയ അക്വാടിക് ചാംപ്യൻഷിപിൽ നടൻ ആർ മാധവന്റെ മകൻ വേദാന്ത് മാധവൻ ഗ്രൂപ് I ആൺകുട്ടികളുടെ 1500 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ ദേശീയ റെകോർഡ് തിരുത്തിയെഴുതി. മികച്ച വേഗത്തിൽ മുന്നിലെത്തിയ വേദാന്ത് 16:01.73 സെകൻഡിൽ തന്റെ സംസ്ഥാന സഹതാരം അദ്വൈത് 2017ൽ സൃഷ്ടിച്ച 16:06.43 സെകൻഡിന്റെ റെകോർഡാണ് തകർത്തത്.
മകന്റെ ഈ നേട്ടത്തിൽ സന്തുഷ്ടനായ താരം ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ വിവരം അറിയിച്ചത്. 16 മിനിറ്റിനുള്ളിൽ അദ്വൈത പേജിന്റെ 780 മീറ്റർ റെകോർഡ് തകർത്തുവെന്ന് കമന്റേറ്റർ പറയുന്നത് വീഡിയോയിൽ കാണാം. 'ഒരിക്കലും ഒരിക്കലുമില്ലെന്ന് പറയരുത്... 1500 മീറ്റർ ഫ്രീസ്റ്റൈലിന്റെ ദേശീയ ജൂനിയർ റെകോർഡ് തകർത്തു' എന്ന അടിക്കുറിപ്പോടെയാണ് മാധവൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രൊഫഷണൽ നീന്തൽ താരമാണ് വേദാന്ത്, കോപൻഹേഗനിൽ നടന്ന 2022 ലെ ഡാനിഷ് ഓപണിൽ നീന്തലിൽ സ്വർണം നേടിയിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങൾ മാധവനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്രയും കങ്കണ റണാവത്തും അക്കൂട്ടത്തിലുണ്ടായിരുന്നു. വേദാന്ത മെഡൽ നേടിയതിന്റെ ക്ലിപ് പങ്കുവെച്ച് മാധവൻ അപ്പോഴും തന്റെ സന്തോഷം ട്വീറ്റ് ചെയ്തിരുന്നു.
പുതിയ നേട്ടത്തിൽ ആരാധകർ ആശംസകൾ അറിയിക്കുകയാണ്. 'നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ഒരു പിതാവെന്ന നിലയിൽ നിങ്ങൾ മകന്റെ നേട്ടത്തിൽ അഭിമാനിക്കണം, ഒരു മകനെന്ന നിലയിൽ വേദാന്ത് പിതാവിനെ അഭിമാനിപ്പിച്ചു, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇൻഡ്യയ്ക്ക് അഭിമാനം നൽകി', ഒരു ഉപയോക്താവ് കുറിച്ചു.
Never say never . 🙏🙏🙏❤️❤️🤗🤗 National Junior Record for 1500m freestyle broken. ❤️❤️🙏🙏@VedaantMadhavan pic.twitter.com/Vx6R2PDfwc
— Ranganathan Madhavan (@ActorMadhavan) July 17, 2022
Keywords: Madhavan’s son Vedaant breaks National Junior record for 1500 m freestyle, National, India, Odisha, Bhuvaneswar, Top-Headlines, News, Latest-News, Record, Twitter, Video, Swimming, Championship.
Powered by Info News For You
.jpg)
Comments
Post a Comment