Nandita no more | നന്ദിതയ്ക്ക് നാടിന്റെ കണ്ണീര്‍ പൂക്കള്‍: സ്‌കൂള്‍ബസ് മിസാവുന്നതിന്റെ വേവലാതിയില്‍ പാളത്തിന് കുറുകെ ഓടിയത് ദുരന്തത്തിനിടയാക്കിയെന്ന് പൊലിസ്

വളപട്ടണം: (www.kvartha.com) സ്‌കൂള്‍ ബസില്‍ കയറുന്നതിനായി ധൃതിപിടിച്ച് ഓടുന്നതിനിടെ അവിചാരിതമായെത്തിയ ദുരന്തം ജീവനെടുത്ത നന്ദിതാകിഷോറിന് നാടിന്റെ യാത്രാമൊഴി. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ അപകടമരണത്തിന്റെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സ്‌കൂള്‍ ബസിനായി ഓടുന്നതിനിടെയാണ് നന്ദിതയ്ക്ക് അപകടം സംഭവിച്ചതെന്ന് വളപട്ടണം പൊലിസിന് വ്യക്തമായത്.
             
Latest-News, Kerala, Kannur, Top-Headlines, Police, Dead, Died, Accidental Death, Train, Accident, Student, Nandita no more.

കുട്ടിയെ കാറില്‍ കൊണ്ടുവിട്ട അമ്മ ഡോക്ടര്‍ ലിസിയുടെ മുന്‍പില്‍ നിന്നാണ് ദാരുണമായി മകള്‍ മരിച്ചത്. കുടുംബത്തിന് മറ്റൊരു ആഘാതം കൂടി ഏല്‍പ്പിച്ചാണ് ഡോക്ടര്‍ക്ക് സ്വന്തം മകളും നഷ്ടമാവുന്നത്. ഇതോടെ മൂന്നംഗകുടുംബത്തില്‍ ഈ അമ്മ മാത്രം ബാക്കിയായിമാറി.

ലിസിയുടെ ഭര്‍ത്താവ് കിഷോര്‍ മരണമടഞ്ഞിട്ട് ഏറെ കാലം കഴിയുന്നതിന് മുന്‍പെയാണ് മകള്‍ നന്ദിതയെയും ദുരന്തം തട്ടിയെടുത്തത്.
കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദിത പി കിഷോറി(16)ന്റെ ജീവനെടുത്തത് കറുത്ത ശനിയാഴ്ച രാവിലെ 7.40ന് ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ നടന്ന അപകടമായിരുന്നു. 

സ്‌കൂളിലേക്ക് പോകുന്നതിനായി റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നന്ദിതയെ ട്രെയിന്‍ തട്ടിവീഴ്ത്തുന്നത്. എല്ലാദിവസവും 6.20നാണ് പരശുറാം എക്സ്പ്രസ് ഇതുവഴി കടന്നുപോയിരുന്നത്. ശനിയാഴ്ച ഒരുമണിക്കൂര്‍ വൈകിയാണ് ട്രെയിനെത്തിയത്.
റെയില്‍വേ ഗേറ്റ് അടച്ചിട്ടിട്ടും സ്‌കൂള്‍ ബസ് തൊട്ടുതലേ ദിവസത്തെ പോലെ മിസ് ആകാതിരിക്കാന്‍ നന്ദിത കാട്ടിയ ധൃതിയുമായിരുന്നു നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകട മരണത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Police, Dead, Died, Accidental Death, Train, Accident, Student, Nandita no more.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?