Literary Award | 'കുത്തൂട്' ലൂടെ കുവാഖ് സാഹിത്യ പുരസ്‌കാരം പ്രദീപ് മണ്ടൂരിന്
ദോഹ: (www.kvartha.com) ഖത്വറിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രദീപ് മണ്ടൂരിന്റെ 'കുത്തൂട്' എന്ന നാടകം അര്‍ഹമായി. ഓരോ വര്‍ഷവും സാഹിത്യത്തിന്റെ വിവിധ മേഖലകളെ പരിഗണിച്ചു കൊണ്ടാണ് 'കുവാഖ് സാഹിത്യ പുരസ്‌കാരം' എന്ന പേരില്‍ അവാര്‍ഡ് നല്‍കുന്നത്.
ഈ വര്‍ഷം നാടകരചനകളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തിലെ സജീവ നാടകപ്രവര്‍ത്തകനായ പ്രദീപ് മണ്ടൂര്‍ ഇതിന് മുമ്പും നാടകരചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി സിനിമകളുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പന്‍ ആറന്മുള, ശശിധരന്‍ നടുവില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചന തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരമായി നല്‍കുക.
Powered by Info News For You

Comments
Post a Comment