Kerala Rains | ചാവക്കാട് മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്ടം
പാലക്കാട്: (www.kvartha.com) ചാവക്കാടുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു തീരദേശ മേഖലയില്‍ മിന്നല്‍ ചുഴലി അനുഭവപ്പെട്ടത്.
നഗരസഭാ വാര്‍ഡ് 32-ല്‍ എസിപ്പടിക്ക് കിഴക്ക് വശം താമസിക്കുന്ന രാമി ഹംസക്കുട്ടിയുടെ ഓടിട്ട വീടിന്റെ ഓടുകള്‍, മേല്‍ക്കൂര എന്നിവ പറന്നു പോയി. രാമി നാഫീസുവിന്റ വീടിന്റെ നാല് ജനല്‍ ചില്ലുകളും തെറിച്ചു പോയി. തൊഴുത്തിന്റെ മുകളിലേക്ക് തെങ്ങ് വീണു.
പേള ഹസ്സൈനാറിന്റെ ഓല വീടിന് മുകളിലേക്ക് പ്ലാവ് വീണു. തൊണ്ടേന്‍കേരന്‍ ഹനീഫയുടെ പറമ്പിലുള്ള തെങ്ങ് കടമുറിഞ്ഞു വീണു. കോഴിക്കോട്ടാളന്‍ അബൂബക്കറിന്റ മതില്‍ പൊളിഞ്ഞു വീണു. കോഴിക്കോട്ടാളന്‍ മനാഫിന്റ വീടിന്റ ഓടുകള്‍ തെറിച്ചു പോയി. കോട്ടപ്പുറത്ത് ബദറുവിന്റെ പറമ്പിലെ പ്ലാവ് കടമുറിഞ്ഞു വീണു. കോട്ടപ്പുറത്ത് അബ്ബാസിന്റ വീടിന്റെ ഷീറ്റ് പറന്നു പോയി നഷ്ടം ഉണ്ടായി. നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തില്‍ മിന്നല്‍ ചുഴലി തൃശ്ശൂരില്‍ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടലേറ്റവും രൂക്ഷമാണ്. അതേസമയം, സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുന്നുണ്ട്.
Powered by Info News For You



Comments
Post a Comment