Kerala Coast Region | കനത്ത മഴ: കേരള തീരത്ത് അതിശക്തമായ തിരമാലയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍; മീന്‍പിടുത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരാന്‍ നിര്‍ദേശം



തിരുവനന്തപുരം: (www.kvartha.com) ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് മീന്‍പിടുത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരാന്‍ നിര്‍ദേശം. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മിന്നലോട് കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. 

തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഇതിന്റെ ഫലമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ / തെക്കന്‍ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ കനക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത പുറപ്പെടുവിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.

News,Kerala,State,Heavy Rain,Thiruvananthapuram,Rain,Top-Headlines,Trending,Warning,Sea, Alerts, Orange alert, yellow alert, Oceanographic Research Center. Rain: Possibility to very strong wave on Kerala coast


അതേസമയം, തീരപ്രേദേശത്ത് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മീന്‍പിടുത്ത യാനങ്ങള്‍ (Boat) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മീന്‍പിടുത്ത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടല്‍ത്തീരങ്ങളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും  ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Keywords: News,Kerala,State,Heavy Rain,Thiruvananthapuram,Rain,Top-Headlines,Trending,Warning,Sea, Alerts, Orange alert, yellow alert, Oceanographic Research Center. Rain: Possibility to very strong wave on Kerala coast 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?