Investigation | വ്യവസായിയായ യുവാവിനെതിരായ ലവ് ജിഹാദ് ആരോപണത്തിലും ബലാത്സംഗ കേസിലും പുതിയ വഴിത്തിരിവ്; കോടതിയിൽ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ

ലക്‌നൗ: (www.kvartha.com) യുപിയിലെ കസ്ഗഞ്ചിൽ ജൂലൈ 15ന് നടന്ന ലൗ ജിഹാദ് കേസിൽ പുതിയ വഴിത്തിരിവ്. ബലാത്സംഗക്കുറ്റം ആരോപിച്ച പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിൽ ആരോപണങ്ങൾ പിൻവലിച്ചു. ഗഞ്ച്ദുന്ദ്വാരയിൽ നിന്നുള്ള വ്യവസായിയായ പ്രിൻസ് ഖുറൈശിക്കെതിരെ ഡെൽഹി സ്വദേശിനിയായ രാധ (24) എന്ന യുവതി തന്റെ പേര് മാറ്റി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ചിരുന്നു.
                
Two men hire Delhi woman to frame Muslim businessman in 'love jihad' case in UP's, Kasganj, National, News, Top-Headlines, Lucknow, Delhi, Woman, Muslim, Love Jihad, Court, Uttar Pradesh, Marriage, BJP, Report, Police station.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയെ തുടർന്ന് ജൂലൈ 16ന് ഖുറൈശിക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ വേദനിപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു. തുടർന്ന് കാസ്ഗഞ്ചിൽ, 200-ലധികം ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ബലാത്സംഗക്കേസിന്റെ പേരിൽ ഗഞ്ച്ദുന്ദ്വാര പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയും ചെയ്തു. അമൻ ചൗഹാൻ, ആകാശ് സോളങ്കി എന്നീ രണ്ടുപേരാണ് ഈ പ്രതിഷേധത്തിൽ മുഖ്യപങ്ക് വഹിച്ചത്.

എന്നാൽ കോടതിൽ ഹാജരാക്കിയപ്പോൾ യുവതി നിർണായക വെളിപ്പെടുത്തൽ നടത്തി. അമൻ ചൗഹാൻ, ആകാശ് സോളങ്കി എന്നിവർ പ്രിൻസിനെ ബലാത്സംഗ കേസിൽ പ്രതിയാക്കാൻ തന്നെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയതായി ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ഖുറൈശിയും അമൻ ചൗഹാനും തമ്മിൽ പണമിടപാടിന്റെ പേരിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിൽ പ്രകോപിതനായി അമൻ ഗൂഢാലോചന നടത്തുകയും ആയിരുന്നുവെന്ന് റിപോർട് പറയുന്നു.

മെഡികൽ പരിശോധന നടത്തുമെന്നും പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും കോടതി അറിയിച്ചതിനെ തുടർന്നാണ് യുവതി ആരോപണങ്ങൾ പിൻവലിച്ചതെന്നാണ് വിവരം. ചൗഹാൻ, സോളങ്കി, രാധ എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി പിന്നീട് പൊലീസ് കേസെടുത്തു. രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉടൻ കുറ്റപത്രം സമർപിക്കുമെന്ന് എസ്എച്ഒ അനൂപ് കുമാർ ഭാരതി പറഞ്ഞു.

അതേസമയം, അമൻ ചൗഹാൻ ബിജെപി പ്രവർത്തകനല്ലെന്നും അദ്ദേഹത്തെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നതായും ആകാശ് സോളങ്കിയെ അറിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി സിങ് പറഞ്ഞു.

Keywords: Two men hire Delhi woman to frame Muslim businessman in 'love jihad' case in UP's,  Kasganj, National, News, Top-Headlines, Lucknow, Delhi, Woman, Muslim, Love Jihad, Court, Uttar Pradesh, Marriage, BJP, Report, Police station.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?