Heavy Rain Kerala | സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കും; 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത; മീന്‍ പിടുത്തത്തിന് വിലക്ക്


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍  മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് ജൂലൈ ആറ് വരെ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍  അടുത്ത അഞ്ച് ദിവസം ഇടി മിന്നേലാടുകൂടിയ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അഞ്ച് ദിവസം  ശക്തമായ മഴയ്ക്കും ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 

News, Kerala, Monsoon, Thiruvananthapuram,Trending,Top-Headlines,Heavy rain, Yellow alert 11 districts


അതേസമയം, കാലവര്‍ഷം ശനിയാഴ്ച്ച ( July two ) രാജ്യം മുഴുവന്‍ വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്‍പേയാണ് കാലവര്‍ഷം ഇക്കുറി എത്തിയിരിക്കുന്നത്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി ( Cyclonic Circulation) നിലനില്‍ക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദമായി ( Low Pressure Area) ശക്തി പ്രാപിക്കാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥീ വകുപ്പ് അറിയിച്ചു.

Keywords; News, Kerala, Monsoon, Thiruvananthapuram,Trending,Top-Headlines,Heavy rain, Yellow alert 11 districts



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?