Heavy Rain | 'ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി രൂപം കൊണ്ടു'; സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത മഴ തുടരും; 6 ജില്ലകളില്‍ മഞ്ഞ ജാഗ്രത
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
മന്‍സൂന്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതും മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതുമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളതീരത്ത് മീന്‍പിടുത്തം ബുധനാഴ്ച വിലക്കിയിട്ടില്ലെങ്കിലും ചില സമയങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച അഞ്ച് ജില്ലകള്‍ക്കാണ് സംസ്ഥാനത്ത് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Keywords: News,Kerala,State,Rain,Top-Headlines,Trending,Alerts, Heavy rain will continue in the state for five more days; Yellow alert in six districts
Powered by Info News For You

Comments
Post a Comment