HC Verdict | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശേഷം വിവാഹം ചെയ്താലും കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ലെന്ന് ഹൈകോടതി
ന്യൂഡെല്‍ഹി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ശേഷം വിവാഹം ചെയ്താലും കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി. കുറ്റാരോപിതനെതിരെ പോക്സോ നിയമപ്രകാരം ചുമത്തിയ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ലൈംഗികാതിക്രമം ഇരയും കുറ്റാരോപിതനും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചാലും നിയമ വ്യവസ്ഥകളുടെ ലംഘനം അല്ലെന്ന് പറയാനാവില്ലെന്നും ഇത്തരം അതിക്രമങ്ങളും അതിലൂടെ കുട്ടികളുണ്ടാകുന്നതും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും പിന്നീട് അവളെ വിവാഹം കഴിച്ചതിനും പോക്സോ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ട. 2019 ജൂലൈ ഒമ്പതിന് 15കാരിയായ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയും അന്വേഷണം കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ താമസസ്ഥലം മറച്ചുവെച്ച് യുവാവ് അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ പറയുന്നത്.
ഒടുവില്‍, മൊബൈല്‍ ഫോൺ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടിയെ 2021 ഒക്ടോബര്‍ അഞ്ചിന് കുറ്റാരോപിതന്റെ വീട്ടില്‍ നിന്ന് പെൺകുട്ടിയെയും എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആ സമയത്ത് പെൺകുട്ടി ഒന്നര മാസം ഗര്‍ഭിണിയും ആയിരുന്നു. .
യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഡെല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു എന്നാണ് കോടതി പറയുന്നത്. എന്നാല്‍ കക്ഷികള്‍ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ ഉള്ളതാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇരയെയും അവളുടെ കുട്ടികളെയും നോക്കേണ്ടത് ഹരജിക്കാരന് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
18 വയസിന് താഴെയുള്ള വിവാഹിതയായ പെണ്‍കുട്ടിക്ക് നിരവധി പ്രതികൂല വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി, ഇരയായ പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടുപോകുമ്പോള്‍ 14 വയസും ആറ് മാസവും ആയിരുന്നു പ്രായമെന്നും കോടതി നിരീക്ഷിച്ചു. 18 വയസിന് താഴെയുള്ള സ്ത്രീയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് 375-ാം വകുപ്പ് വ്യക്തമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു.
Powered by Info News For You

Keywords: Marriage after abuse of minor doesn't mitigate the act: Delhi HC, Newdelhi, National, News, Top-Headlines, Latest-News, Marriage, Abuse, High Court, Minor girls, POCSO, Temple, Investihation, Complaint.
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment