Hannah Alice Simon | പരിമിതികളെ മറികടന്ന് വിജയത്തിളക്കവുമായി 19 കാരി; സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഹന്ന യുഎസ് സര്‍വകാലാശാലയില്‍ സ്‌കോളര്‍ഷിപോടെ ബിരുദ പഠനത്തിന് ഒരുങ്ങുന്നു


കൊച്ചി: (www.kvartha.com) സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ കൊച്ചി കലൂരിലെ ഹന്ന ആലീസ് സൈമണ്‍ യുഎസ് സര്‍വകാലാശാലയില്‍ സ്‌കോളര്‍ഷിപോടെ ബിരുദ പഠനത്തിന് ഒരുങ്ങുന്നു. 500-ല്‍ 496 മാര്‍ക്കും നേടിയാണ് ഹന്ന ഭിന്നശേഷിവിഭാഗത്തില്‍ ഇന്‍ഡ്യയിലെ ഒന്നാം റാങ്കുകാരിയായത്. 

കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിലായിരുന്നു ഹന്നയുടെ പഠനം. ഹ്യുമാനിറ്റീസ് ആയിരുന്നു വിഷയം. സൈകോളജി, സോഷ്യോളജി, ഇകനോമിക്സ് വിഷയങ്ങള്‍ക്ക് 100 മാര്‍ക് വീതവും പൊളിറ്റിക്സ് 99 ഇന്‍ഗ്ലീഷ് 97 എന്നിങ്ങനെയാണ് ഹന്നയുടെ മാര്‍ക്. ഇനി അമേരികയിലെ നോടര്‍ഡാം സര്‍വകലാശാലയില്‍ സൈകോളജിയില്‍ ഡിഗ്രി ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഹന്ന.

നേത്രഗോളങ്ങളുടെ വളര്‍ച്ചക്കുറവോ വികാസക്കുറവോ മൂലമുണ്ടാകുന്ന മൈക്രോഫ്താല്‍മിയ എന്ന അവസ്ഥയാണ് ഹന്നയെ ബാധിച്ചിരിക്കുന്നത്. എല്‍ പി ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ തനിക്കുണ്ടായ അധിക്ഷേപങ്ങളിലും കളിയാക്കലുകളിലും അവള്‍ കരഞ്ഞില്ല. അന്നുമുതലേ പഠനത്തിലും പാട്ടെഴുത്തിലുമായിരുന്നു അവളുടെ മുഴുവന്‍ ശ്രദ്ധയും. അഞ്ചാം ക്ലാസ് വരെ കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളില്‍ ബ്രയിന്‍ ലിപിയിലായിരുന്നു ഹന്നയുടെ പഠനം. ഒന്‍പതാം ക്ലാസോടെ പഠനം കംപ്യൂടര്‍ സഹായത്തോടെയായി.

സംഗീത സംവിധാനം, പാട്ടെഴുത്ത്, കഥയെഴുത്ത്, സംഗീതം, മോടിവേഷനല്‍ സ്പീച്, യൂ ട്യൂബര്‍ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കുട്ടി. വാക്കും സംഗീതവും കൊണ്ടവള്‍ ചുറ്റുമുള്ളവരില്‍ പ്രതീക്ഷയുടെ പുതുവഴികള്‍ തുറന്നിടുകയാണ്. പരിമിതികളില്‍ ഉഴറുന്നവര്‍ക്ക് മറികടക്കാനുള്ള പ്രചോദനത്തിന്റെ പ്രകാശമാവുകയാണ്.

News,Kerala,State,Kerala,State,Kochi,Education,Examination,CBSE,Top-Headlines, 19-year-old Kerala girl overcomes disability, bags full scholarship to US


ആദ്യ പുസ്തകമായ വെല്‍കം ഹോം കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ പ്രകാശനം ചെയ്തിരുന്നു. ആറ് പെണ്‍കുട്ടികളുടെ ജീവിതം ആറ് ചെറുകഥകളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു പുസ്തകം. ഒന്‍പത് ഇന്‍ഗ്ലീഷ് ഭക്തിഗാനങ്ങള്‍ക്ക് ഹന്ന സംഗീതം നല്‍കിയിട്ടുണ്ട്. അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് സ്പോകന്‍ ഇന്‍ഗ്ലീഷ് ക്ലാസും നല്‍കുന്നുണ്ട്. പഠനത്തോടൊപ്പം എന്‍ജിഒയുടെ ഭാഗമായി ജോലി ചെയ്തിട്ടുമുണ്ട്. 

അമ്മ ലിജ ബ്രയിലി പഠിച്ചാണ് ഹന്നയെ പഠിപ്പിച്ചുതുടങ്ങിയത്. തന്റെ മാതാപിതാക്കള്‍ തന്നെ സ്പെഷല്‍ സ്‌കൂളില്‍ വിടാതെ മറ്റ് കുട്ടികള്‍ക്കൊപ്പം സാധാരണ സ്‌കൂളില്‍ ചേര്‍ത്തതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് ഹന്ന പറയുന്നു. തന്റെ ഉന്നതവിദ്യാഭ്യാസത്തിനും അത് ഗുണം ചെയ്തുവെന്നും ഹന്ന പറയുന്നു.

Keywords: News,Kerala,State,Kerala,State,Kochi,Education,Examination,CBSE,Top-Headlines, 19-year-old Kerala girl overcomes disability, bags full scholarship to US

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?