Girl Died | അസുഖം ബാധിച്ച് 6 വയസുകാരി മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com) അസുഖം ബാധിച്ച് ആറ് വയസുകാരി മരിച്ചു. കുശാൽനഗറിൽ താമസക്കാരനും പാലക്കുന്ന് സ്വദേശിയുമായ ഗഫൂർ - ആഇശ ദമ്പതികളുടെ മകൾ ആഇശ ഫിദ ഫാത്വിമയാണ് മരിച്ചത്. പെരുന്നാൾ ദിവസം അസുഖം ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ചെങ്കിലും വീണ്ടും അസുഖം ബാധിക്കുകയായിരുന്നു.
തുടർന്ന് ആദ്യം കാഞ്ഞങ്ങാട്ടെയും പിന്നീട് മംഗ്ളൂറിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൊസ്ദുർഗ് എൽപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
സഹോദരങ്ങൾ: ഹിബ ഫാത്വിമ, ഖദീജ.
Keywords: 6-year-old girl died due to illness, Kerala, Kanhangad, News, Top-Headlines, Girl, Mangalore, Hospital, Hosdurg, School, Student, Dead.
Powered by Info News For You
.jpg)
Comments
Post a Comment