Doctor Arrested | ക്ലിനികില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തി പീഡിപ്പിച്ചെന്ന് കേസ്; പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com) യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ ജെ ക്ലിനിക് ഉടമയുമായ ഡോക്ടര്‍ ശെരീഫ് ആണ് അറസ്റ്റിലായത്.

ക്ലിനികില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനമെന്നും ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്.

News,Kerala,State,kasaragod,Top-Headlines,Molestation,case, Doctor,arrest, Perinthalmanna: Doctor Arrested in Molestation Case


അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ക്ലിനികില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News,Kerala,State,kasaragod,Top-Headlines,Molestation,case, Doctor,arrest, Perinthalmanna: Doctor Arrested in Molestation Case 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?