Disputes resolved | സമസ്തയും സിഐസിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു; മുശാവറ നിർദേശങ്ങൾ അംഗീകരിച്ചു; സംഘടനാബന്ധം തുടരും
മലപ്പുറം: (www.kvartha.com) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയും വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമിറ്റി (സിഐസി) യും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. വഫിയ്യ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സിന്റെ കാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെ വിവാഹം നടത്താന്‍ പാടില്ലെന്നതടക്കമുള്ള വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദേശങ്ങള്‍ സിഐസി അംഗീകരിക്കാത്തതിന്റെ പേരില്‍ സിഐസിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി ഇക്കഴിഞ്ഞ ജൂൺ എട്ടിന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സിഐസിക്ക് കത്ത് നല്‍കിയിരുന്നു.
ഇതേ തുടർന്ന് ജൂൺ 30ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറല്‍ സെക്രടറി കെ ആലിക്കുട്ടി മുസ്ലിയാർ, സെക്രടറി എം ടി അബ്ദുല്ല മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂടീവ് മെമ്പര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവർ സ്വാദിഖലി തങ്ങളുടെ വീട്ടിൽ ചർച നടത്തിയിരുന്നു.
ഈ ചർചയിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സമസ്തയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് സിഐസിയുടെ പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിഐസിയുമായുള്ള സംഘടനാ ബന്ധം വീണ്ടും തുടരുന്നതാണെന്ന് സമസ്ത തീരുമാനിച്ചതായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു.
കത്തുകളുടെ പൂര്‍ണരൂപം
സമസ്ത 15-06-2022ന് സിഐസിക്ക് നല്‍കിയ കത്ത്
ജനറല്‍ സെക്രടറി,
കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സിഐസി),
വാഫി കാമ്പസ്, പാങ്ങ്, പി.ഒ പാങ്ങ് സൗത്ത്, വഴി-കൊളത്തൂര്‍, മലപ്പുറം ജില്ല - 679 338
മാന്യരേ, അസ്സലാമുഅലൈകും
സിഐസിയുടെ കീഴില്‍ നടത്തി വരുന്ന വഫിയ്യ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സിന്റെ കാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെ വിവാഹം നടത്താന്‍ പാടില്ലെന്ന നിര്‍ബന്ധ നിയമവും, വഫിയ്യ കോഴ്‌സില്‍ പഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അവരെ പുറത്താക്കുന്ന രീതിയും ഒഴിവാക്കണമെന്നും, സിഐസിയുടെ ഭരണഘടന ഭേദഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അകാഡമിക് പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍ തുടങ്ങിയവ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും, ഉപദേശ നിര്‍ദേശങ്ങളും അനുസരിച്ചായിരിക്കണമെന്നതും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സിഐസിയുടെ ഉപദേശ സമിതിയില്‍ ഒരംഗമായിരിക്കമെന്നതും പുതിയ ഭേദഗതിയില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഭരണഘടനയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ നിലനിര്‍ത്തണമെന്നും രേഖാമൂലം താങ്കളോട് ആവശ്യപ്പെടത് അംഗീകരിക്കുകയോ ഉചിതമായ മറുപടി നല്‍കുകയോ ചെയ്യാത്തതിനാലും, സിഐസിയോട് ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഇത് വരെ ഉണ്ടായിരുന്ന സംഘടന ബന്ധം അവസാനിപ്പിച്ചതായി 08-06-2022 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം താങ്കളെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
എന്ന്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്), (ജനറല്‍ സെക്രടറി).
സിഐസി സമസ്തക്ക് 01-07-2022ന് നല്‍കിയ കത്ത്
ജനറല്‍ സെക്രടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ
ബഹുമാന്യരെ,
1) സിഐസി ജനറല്‍ ബോഡി ഭരണഘടനയില്‍ വരുത്തിയ ഭേദഗതികളില്‍ ദുര്‍ബലപ്പെടുത്താന്‍ സമസ്ത കേന്ദ്ര മുശാവറ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളും പഴയ രൂപത്തില്‍ തന്നെ നിലനില്‍കുന്നതാണ്.
2) വഫിയ്യ കോഴ്സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികളുടെ പഠന കാലത്ത് വിവാഹം സിഐസി തടസപ്പെടുത്തുകയോ തുടര്‍നടപടികള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നതല്ല.
എന്ന്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ഒപ്പ്)
പ്രസിഡന്റ്, കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്.
< !- START disable copy paste -->
Powered by Info News For You

Keywords: Disputes between Samastha and CIC have been resolved, Kerala, Malappuram, News, Top-Headlines, Letter, President, Secretary.
Powered by Info News For You

Comments
Post a Comment