Credit card on UPI | ഉടൻ തന്നെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; ബാങ്കുകളുമായി ചർച തുടരുന്നു

ന്യൂഡെൽഹി: (www.kvartha.com) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയുള്ള ഇടപാടുകൾ നടത്താനുള്ള സൗകര്യം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകും. ഇതിനായി റുപേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റുപേ ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് സൗകര്യം അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇൻഡ്യ (NPCI) എംഡിയും സിഇഒയുമായ ദിലീപ് എസ്ബെ പറഞ്ഞു.
   
New Delhi, India, News, Latest-News, Top-Headlines, Bank, Banking, Reserve Bank, Credit card on UPI: NPCI in talks with banks for pilot.

ഇതിനായി ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇൻഡ്യ എന്നിവയുമായി ചർചകൾ നടന്നുവരികയാണ്. 10 ദിവസത്തിനകം അതിന്റെ നിർദേശം റിസർവ് ബാങ്കിന് അയക്കുമെന്നും ദിലീപ് പറഞ്ഞു. അനുമതി ലഭിച്ചാൽ രണ്ട് മാസത്തിനകം ഈ സൗകര്യം തുടങ്ങാനാവും.
ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി ഉടൻ നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ജൂൺ എട്ടിന് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ സൗകര്യം ആഭ്യന്തര ക്രെഡിറ്റ് കാർഡ് വഴി മാത്രമേ നൽകൂ, അതായത് റുപേ ക്രെഡിറ്റ് കാർഡ് മാത്രമേ ഉപയോഗിക്കാനാവൂ.

നിലവിൽ, ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡുകൾ വഴി മാത്രമാണ് യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിയുന്നത്. ഡെബിറ്റ് കാർഡ് വഴി ഉപഭോക്താവിന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അകൗണ്ടിൽ നിന്നാണ് യുപിഐ ഇടപാടുകൾ നടത്തുന്നത്. റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സൗകര്യം ലഭ്യമാകുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് സൗകര്യം വർധിക്കുമെന്ന് മാത്രമല്ല, ഡിജിറ്റൽ പണമിടപാടുകൾക്ക് ഉത്തേജനവും ലഭിക്കും.

റുപേ ക്രെഡിറ്റ് കാർഡ് വഴിയുള്ള യുപിഐ പേയ്‌മെന്റിലെ ഏറ്റവും വലിയ തടസം മർചന്റ് ഡിസ്‌കൗണ്ട് നിരക്കാണ് (MDR). നിലവിൽ യുപിഐയിൽ എംഡിആർ പൂജ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ പേയ്‌മെന്റുകളിൽ ആർബിഐയും എൻപിസിഐയും എങ്ങനെ, എത്രമാത്രം എംഡിആർ പ്രയോഗിക്കുന്നു എന്നത് കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ചെറുകിട കടയുടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൻപിസിഐ എപ്പോഴും തയ്യാറാണെന്നും എംഡിആറുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡുകളിൽ നിലവിലുള്ള പേയ്‌മെന്റ് ഇനിയും തുടരാമെന്നും ദിലീപ് പറഞ്ഞു.

Keywords: Reserve Bank, Top-Headlines, New Delhi, Bank,Latest-News, News, Banking, India, Credit card on UPI: NPCI in talks with banks for pilot.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?