Crack | കവളപ്പാറ മുത്തപ്പന്‍കുന്നിന് മറുവശത്തെ തുടിമുട്ടിയില്‍ വിള്ളല്‍ കണ്ടെത്തി; ശുദ്ധജലം ഒഴുകുന്നതിനാല്‍ അപകടസാധ്യതയില്ലെന്ന് വിധഗ്ദര്‍; പ്രദേശ വാസികളെ മാറ്റിപാര്‍പിച്ചു


മലപ്പുറം: (www.kvartha.com) കവളപ്പാറ മുത്തപ്പന്‍കുന്നിന് മറുവശത്തെ തുടിമുട്ടിയില്‍ കണ്ടെത്തിയ വിള്ളല്‍ അപകടസാധ്യതയില്ലെന്ന് വിദഗ്ധര്‍. സ്ഥലത്ത് പരിശോധന നടത്തിയ ഭൂഗര്‍ഭ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസിസ്റ്റന്‍ഡ് ശാസ്ത്രജ്ഞരായ പി വി ഹജീഷ്, ആര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെ പരിശോധന നടത്തിയത്. 

2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെ മുത്തപ്പന്‍കുന്നിന്റെ കിഴക്ക് ഭാഗമായ തുടിമുട്ടിയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. കവളപ്പാറ ദുരന്തം നടന്നസ്ഥലത്തിന്റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്. മലമുകളിലെ കൂറ്റന്‍പാറയുടെ അടിഭാഗത്താണ് 35 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴെക്ക് ഇറങ്ങുന്നുണ്ട്. എന്നാല്‍ ശുദ്ധജലമാണ് ഒഴുകുന്നത് എന്നതിനാല്‍ അപകടസാധ്യതയില്ലെന്നാണ് വിധഗ്ദര്‍ പറയുന്നത്

News,Kerala,State,Malappuram, Crack found, Kavalapara Muthappankunn, Geologists, Kavalapara Muthappankun found a crack the other side; Experts say there is no risk


തുടിമുട്ടി മലയുടെ താഴ് വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതില്‍ 48 കുടുംബം പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരും, ആറ് ജനറല്‍ വീടുകളുമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ തുടിമുട്ടിയുടെ താഴ് വാരത്തുള്ള കുടുംബങ്ങളെ ഞായറാഴ്ച പൂളപ്പാടം ഗവ. എല്‍ പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.

Keywords: News,Kerala,State,Malappuram, Crack found, Kavalapara Muthappankunn, Geologists, Kavalapara Muthappankun found a crack the other side; Experts say there is no risk
 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?