CPM explanation | പയ്യന്നൂരിലെ രക്തസാക്ഷി തുക തിരിമറി വിവാദം: വിശദീകരണവുമായി സിപിഎം വീണ്ടും രംഗത്ത്; ഏതാവശ്യത്തിന് പാര്‍ടി പണം പിരിച്ചാലും അക്കാര്യം നടപ്പാക്കുമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ രക്തസാക്ഷി തുക തിരിമറി വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം. ഏതാവശ്യത്തിനായി പാര്‍ടി പണം പിരിച്ചാലും അക്കാര്യം നടപ്പാക്കുമെന്ന് ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. ഇടതുഭരണം രാജ്യത്തിന് മാതൃകയാകുന്നത് ഇഷ്ടപ്പെടാത്തവര്‍ അപവാദങ്ങള്‍ പ്രചരിപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
   
News, Kerala, Kannur, Payyannur, Martyr Money Scam Controversy, Latest-Top-Headlines, Controversy, CPI(M), Politics, Political Party, CPM explanation in Payyannur fund controversy.

വിവാദത്തില്‍ നേതൃത്വത്തിന്റെ നിലപാടാണ് ശരിയെന്ന് ഉറച്ചിരിക്കുകയാണ് സിപിഎം. ക്രമക്കേട് നടന്നുവെന്ന പരാതി മറികടക്കാനായെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് എം വി ജയരാജന്‍ രംഗത്ത് എത്തിയത്. പാര്‍ടി ഏത് ആവശ്യത്തിനായി പണം പിരിച്ചാലും അക്കാര്യം നടപ്പാക്കാന്‍ ചിലപ്പോള്‍ കാലതാമസം വന്നേക്കാം. കോണ്‍ഗ്രസിനെപോലെയല്ല സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സി വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വച്ച് നല്‍കാനും പാര്‍ടി ധനശേഖരണം ശേഖരണം നടത്തി. ഒരു കോടിയോളം രൂപയാണ് പിരിച്ചുകിട്ടിയത്. എന്നാല്‍ പിരിച്ചുകിട്ടിയ തുകയില്‍ നിന്ന് ധനരാജിന്റെ വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ തുകയില്‍ നിന്ന് ബാക്കി രണ്ട് നേതാക്കളുടെ ജോയിന്റ് അകൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായി മാറ്റിയെന്നായിരുന്നായിരുന്നു ആരോപണം. ധനരാജിന് ഉണ്ടായിരുന്ന കടം വീട്ടാതെയായിരുന്നു ഈ നിക്ഷേപമെന്നും പരാതി ഉയര്‍ന്നു. ഏരിയ സെക്രടറി വി കുഞ്ഞികൃഷ്ണനായിരുന്നു പാര്‍ടി നേതൃത്വത്തിന് രേഖകളടക്കമുള്ള പരാതി നല്‍കിയത്'.

അതേസമയം, ക്രമക്കേട് വിവാദത്തില്‍ പരാതിക്കാരുടെ കണക്ക് നിരാകരികരിക്കുന്ന റിപോര്‍ട് ഏരിയ പരിധിയിലുള്ള എല്ലാ ലോകല്‍ കമിറ്റികളിലും അവതരിപ്പിച്ചു. എന്നാല്‍ ലോകല്‍ കമിറ്റികളിലെ അതൃപ്തിക്ക് പരിഹാരമായില്ല. തിങ്കളാഴ്ച ധനരാജ് രക്തസാക്ഷി ദിനാചരണം നടക്കാനിരിക്കെ അണികളുടെ പ്രതിഷേധം കൈവിടാതിരിക്കാനുള്ള ശ്രമങ്ങളും ഈര്‍ജിതമാണ്.

Keywords: News, Kerala, Kannur, Payyannur, Martyr Money Scam Controversy, Latest-Top-Headlines, Controversy, CPI(M), Politics, Political Party, CPM explanation in Payyannur fund controversy.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?