Court Verdict | 'പൊലീസിന് വലിയ പാളിച്ച സംഭവിച്ചു'; വാചും 80 രൂപയും കവര്‍ന്നെന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് 18 വര്‍ഷത്തിനുശേഷം കോടതി വിധി


ചെന്നൈ: (www.kvartha.com) കവര്‍ചാക്കേസില്‍ പിടിയിലായ പ്രതികള്‍ 18 വര്‍ഷത്തിനുശേഷം കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. കേസന്വേഷണത്തില്‍ പൊലീസിന് വന്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ചെന്നൈയിലെ സെഷന്‍സ് കോടതി നിരീക്ഷിച്ചു. സാക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതിലടക്കം പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയതോടെ  കേസ് നീളുകയായിരുന്നു. 

തേനാംപേട്ടില്‍ 2004 ലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി കതിര്‍ എന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി 80 രൂപയും വാചും കവര്‍ന്നുവെന്ന് ആരോപിച്ച് ഡി മദന്‍, കെ മുനുസാമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ 20 വയസായിരുന്നു ഇരുവര്‍ക്കും ആയിരുന്നത്. 

News,National,India,chennai,Accused,Court,Case,theft,Local-News, After 18 yrs, duo found not guilty of robbing Rs 80


പരാതി ലഭിച്ച ദിവസംതന്നെ തേനാംപേട്ട് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി മദനെയും മുനുസാമിയെയും പിടികൂടുകയായിരുന്നു. കവര്‍ന്ന 80 രൂപകൊണ്ട് പ്രതികള്‍ ഭക്ഷണംവാങ്ങി കഴിച്ചുവെന്നാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. വാച് ഒരു ഭക്ഷണശാലയില്‍നിന്ന് കണ്ടെടുത്തു. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൂവം നദിയില്‍ എറിഞ്ഞുവെന്നുമായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Keywords: News,National,India,chennai,Accused,Court,Case,theft,Local-News, After 18 yrs, duo found not guilty of robbing Rs 80

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?