Complaint | മംഗ്‌ളൂറില്‍ പബില്‍ വിദ്യാര്‍ഥികള്‍ കയറിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ 'മിന്നല്‍ പരിശോധന'; പെണ്‍കുട്ടികളെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍; പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു


മംഗ്‌ളൂറു: (www.kvartha.com) പബില്‍ വിദ്യാര്‍ഥികള്‍ കയറിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയതായി പരാതി. പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ ആരോപണവുമായി പബ് മാനേജ്മെന്റ് രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് പബില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നും രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ബല്‍മട്ട റോഡിലെ റീസൈകിള്‍ പബിലെത്തിയ ബജ്‌റംഗ് ദള്‍
അകത്ത് പാര്‍ടിയില്‍ പങ്കെടുത്ത30-ഓളം വിദ്യാര്‍ഥികളുടെ പ്രായത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിച്ചു. പബ് മാനേജര്‍ വിദ്യാര്‍ഥികളോട് പ്രായം ചോദിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പബില്‍ നിന്ന് പോയെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ പബിനുള്ളില്‍ ഒരു വിദ്യാര്‍ഥിയും ആക്രമിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പബിന് പുറത്താണെന്ന് ബൗന്‍സര്‍മാര്‍ പറഞ്ഞെന്നും പൊലീസ് വ്യക്തമാക്കി.

പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പബിലെത്തിയ 18 വിദ്യാര്‍ഥികളില്‍ എട്ട് പേരും 21 വയസിന് താഴെയുള്ളവരാണെന്നും അവര്‍ക്ക് മദ്യം നല്‍കാനാവില്ലെന്നും പൊലീസ് കണ്ടെത്തി.

അതേസമയം, പാര്‍ടി നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണമുണ്ടായെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. പെണ്‍കുട്ടികളെ അപമാനിക്കുകയും പാര്‍ടിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്‌തെന്ന് അവര്‍ ആരോപിച്ചു. 

News,National,India,Mangalore,Clash,Students,Police,Complaint, Bajrang Dal members create ruckus at Mangaluru pub


വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും സ്ഥലം വിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം മംഗളൂറിലെ കോളജില്‍ വിദ്യാര്‍ഥികളുടെ ചുംബന വീഡിയോ പ്രചരിച്ചിരുന്നു. ഇതേ കോളജിലെ വിദ്യാര്‍ഥികളാണ് പാര്‍ടി നടത്തിയതെന്നും അത് തടയാനാണ് എത്തിയതെന്നും ബജ്‌റംഗ് ദള്‍ നേതാക്കള്‍ പറഞ്ഞു.

Keywords: News,National,India,Mangalore,Clash,Students,Police,Complaint, Bajrang Dal members create ruckus at Mangaluru pub

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?