Chopra Won Silver | ലോക അത്‌ലറ്റിക് ചാംപ്യൻഷിപിൽ നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം; 19 വർഷത്തിന് ശേഷം ഇൻഡ്യയ്ക്ക് മെഡൽ; വീഡിയോ കാണാം
ന്യൂഡെൽഹി: (www.kvartha.com) ലോക അത്‌ലറ്റിക് ചാംപ്യൻഷിപിലെ ജാവലിൻ ത്രോയിൽ ഒളിംപിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ നേടി. ഗ്രെനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഇതോടെ 19 വർഷത്തിന് ശേഷം ഇൻഡ്യയ്ക്ക് ടൂർണമെന്റിൽ മെഡൽ ലഭിച്ചു. ഇൻഡ്യക്കായി മെഡൽ നേടുന്ന രണ്ടാമത്തെ അത്‌ലറ്റാണ് അദ്ദേഹം. നേരത്തെ 2003ൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജ് ലോക ചാംപ്യൻഷിൽ വെങ്കലം നേടിയിരുന്നു.
നീരജ് ചോപ്രയുടെ ആദ്യ ശ്രമം ഫൗളായപ്പോൾ രണ്ടാം ശ്രമത്തിൽ 82.39 മീറ്റർ എറിഞ്ഞു. ആൻഡേഴ്സൺ പീറ്റേഴ്സ് ആദ്യ ശ്രമത്തിൽ തന്നെ 90 മീറ്റർ കടന്നു. തുടർചയായ മൂന്ന് ശ്രമങ്ങളിൽ 90.46, 90.21, 90.46 മീറ്റർ എറിഞ്ഞാണ് താരം മെഡൽ ഉറപ്പിച്ചത്. 86.37 മീറ്റർ എറിഞ്ഞു മൂന്നാം ശ്രമത്തിൽ നീരജ് തന്റെ പ്രകടനം മെച്ചപ്പെടുത്തി.
നാലാം റൗൻഡിൽ 88.13 മീറ്റർ എറിഞ്ഞാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ചെക് റിപബ്ലികിന്റെ ജേക്കബ് വാൽദേഷ് മൂന്നാം സ്ഥാനത്തെത്തി. നീരജിന്റെ പ്രകടനം ഒളിംപിക്സിനേക്കാൾ മികച്ചതായിരുന്നു. 87.58 മീറ്റർ എറിഞ്ഞാണ് ജാവലിൻ ത്രോയിൽ ഒളിംപിക്സിൽ സ്വർണം നേടിയത്. ആൻഡേഴ്സൺ പീറ്റേഴ്സിനെ നീരജ് ചോപ്ര പലതവണ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ഈ വർഷം അദ്ദേഹം മികച്ച ഫോമിലാണ്.

Here's that moment when Neeraj Chopra created history, becoming the first 🇮🇳 man to medal at the Athletics World Championships. After one of his worst starts to a competition this season, he was out of the podium after three throws before throwing 88.13m that secured him a 🥈 pic.twitter.com/Pr9L0jgip5
— jonathan selvaraj (@jon_selvaraj) July 24, 2022
Keywords: Neeraj Chopra's 88.13m throw that gave India a historic silver, world championship, National, Newdelhi, News, Top-Headlines, Latest-News, Athletes, Video, Twitter, Olympics, Neeraj chopra.
< !- START disable copy paste -->
Powered by Info News For You
.jpg)
Comments
Post a Comment