Case Against Engineer | പിണക്കത്തിലായ ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് രഹസ്യമായി സിസിടിവി ക്യാമറയും ജിപിഎസും സ്ഥാപിച്ചതായി പരാതി; യുവ എന്‍ജിനീയറുടെ പേരില്‍ കേസ്; ഒളിവില്‍പ്പോയ ഭര്‍ത്താവിനായി തിരച്ചില്‍


ചെന്നൈ: (www.kvartha.com) പിണങ്ങി കഴിയുന്ന ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് രഹസ്യമായി സിസിടിവി ക്യാമറയും ജിപിഎസും സ്ഥാപിച്ചതായി പരാതി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ പേരില്‍ പൊലീസ് കേസെടുത്തു. ഷോളിംഗനല്ലൂരിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന എസ് സഞ്ജയിന്റെ പേരിലാണ് ഭാര്യ സതന്യയുടെ പരാതിയില്‍ കേസെടുത്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2011-ല്‍ വിവാഹിതരായ ഇവര്‍ വടപളനിയിലെ ആഡംബരവീട്ടിലായിരുന്നു താമസം. സതന്യ ഗര്‍ഭിണിയായ സമയത്ത് അവരുടെ സുഹൃത്തായ യുവതിയുമായി സഞ്ജയ് അടുത്തു. ഇതറിഞ്ഞ സതന്യ പിണങ്ങിപ്പോവുകയും വിവാഹമോചനത്തിന് നോടീസ് നല്‍കുകയും ചെയ്തു.

News,National,India,CCTV,Cyber Crime,Complaint,Case,Police,Husband,Wife, Case against man for installing cctv to observe estranged wifes activities



അടുത്തയിടെയാണ് കാറില്‍ ജിപിഎസ് സംവിധാനം സ്ഥാപിച്ച കാര്യം സതന്യയുടെ ശ്രദ്ധയില്‍പെട്ടത്. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്ത് സിസിടിവി ക്യാമറ വച്ചതായും കണ്ടു. തുടര്‍ന്ന് സതന്യ പരാതി നല്‍കുകയായിരുന്നു. കേസെടുത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: News,National,India,CCTV,Cyber Crime,Complaint,Case,Police,Husband,Wife, Case against man for installing cctv to observe estranged wifes activities

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?