Bus Driver Arrested | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍
സീതത്തോട് (പത്തനംതിട്ട): (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ആങ്ങമൂഴി പത്തനംതിട്ട റൂടില്‍
സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ഷിബിനാണ് (38) മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്.
സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ഷിബിനാണ് (38) മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച വെളുപ്പിന് കുട്ടിയെ കാണാതായെന്നായിരുന്നു ബന്ധുക്കള്‍ പരാതി നല്‍കിയത്. ആങ്ങമൂഴിയില്‍നിന്ന് വെളുപ്പിന് പത്തനംതിട്ടയ്ക്ക് സര്‍വീസ് ആരംഭിക്കുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. രാവിലെ ആറ് മണിക്ക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞു.
ഷിബിന്‍ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുമായി മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ഇതറിഞ്ഞ പൊലീസ്, റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും നിരീക്ഷണത്തിലാക്കി.
തുടര്‍ന്ന് വൈകിട്ട് ആറിന് കോട്ടയത്ത് നിന്നാണ് മൂഴിയാര്‍ സിഐ ഗോപകുമാര്‍, എസ്‌ഐ വി എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഷിബിന്‍ കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കലാണ് താമസം. പോക്‌സോ കേസ് അടക്കം ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment