Bus Accident | നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വൈദ്യുതി തൂണും മതിലും തകര്‍ത്തു


തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു. ബാലരാമപുരത്തിന് അടുത്തുള്ള പാപ്പനംകോട് ഡിപോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ഭഗവതിനട ശ്രീഭഗവതിക്ഷേത്ര റോഡിലെ വളവിന് സമീപമാണ് സംഭവം. 

ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന്റെ കുറുകേ പതിച്ചെങ്കിലും കൂടുതല്‍ അപകടമുണ്ടായില്ല. കെഎസ്ഇബി കല്ലിയൂര്‍ സെക്ഷന്‍ ജീവനക്കാര്‍ സമയബന്ധിതമായി സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി 

News,Kerala,State,Thiruvananthapuram,Electricity,Accident,KSRTC,KSEB,Police, Complaint,Compensation, KSRTC bus hits Electric pole and wall


ആഴ്ചകള്‍ക്ക് മുമ്പ് പാലുകാച്ചല്‍ ചടങ്ങ് നടന്ന ഭഗവതിനട മേലതില്‍ വീട്ടില്‍ ശ്രീധറിന്റെ മതിലാണ് ബസിടിച്ച് തകര്‍ന്നത്. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഇദ്ദേഹം നരുവാമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

കെഎസ്ഇബിക്ക് 25,000 രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റും മതിലും തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി തടസവുമുണ്ടായി.

Keywords: News,Kerala,State,Thiruvananthapuram,Electricity,Accident,KSRTC,KSEB,Police, Complaint,Compensation, KSRTC bus hits Electric pole and wall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?