BJP Leader Arrested | 'റിസോര്‍ടിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തി'; ബിജെപി മേഘാലയ ഉപാധ്യക്ഷന്‍ അറസ്റ്റില്‍
ഷിലോങ്: (www.kvartha.com) റിസോര്‍ടിന്റെ മറവില്‍ നടത്തിവന്ന അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി മേഘാലയ ഉപാധ്യക്ഷന്‍ ബെര്‍ണാഡ് എന്‍ മാരകാണ് അറസ്റ്റിലായത്. ലുകൗട് നോടീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകമാണ് നേതാവ് അറസ്റ്റിലായത്.
അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഘാലയ പൊലീസ് ലുകൗട് നോടീസും പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍നിന്നാണ് പിടിയിലായത്.
നേരത്തെ, വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ ബെര്‍ണാഡിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോര്‍ടില്‍ വൃത്തിഹീനമായ മുറികളില്‍ പൂട്ടിയിട്ട നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു.
47 പുരുഷന്‍മാരും 26 സ്ത്രീകളുമടക്കം രണ്ട് ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 73 പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിനായി എത്തുമ്പോള്‍ ഇവരില്‍ പലരും മദ്യപിച്ച് വസ്ത്രമില്ലാത്ത നിലയായിരുന്നുവെന്നും വിശദമായ പരിശോധനയില്‍ വലിയ അളവില്‍ മദ്യവും 500ല്‍ അധികം ഗര്‍ഭനിരോധന ഉറകളും മൊബൈല്‍ ഫോണുകളും വിവിധ രേഖകളും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.
പോക്‌സോ കേസിലടക്കം പ്രതിയായ ബെര്‍ണാഡ് ഗാരോ ഹിലിലെ സ്വയംഭരണ ജില്ലാ കൗന്‍സിലിലെ ജനപ്രതിനിധിയാണ്.
Powered by Info News For You

Comments
Post a Comment