Arrested | വേഷം മാറി ജ്വലറിയില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നു; മോഷണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ പിടികൂടി ദുബൈ പൊലീസ്


ദുബൈ: (www.kvartha.com) വേഷം മാറി ജ്വലറിയില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന് മുങ്ങിയവരെ മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ദുബൈ പൊലീസ്. യൂറോപ്യന്‍ വംശജരായ രണ്ടു പേരാണ് അറസ്റ്റിലായത്. കടയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന വിലപിടിപ്പുളള ആഭരണമാണ് ഇവര്‍ കവര്‍ച ചെയ്ത് മുങ്ങാന്‍ ശ്രമിച്ചത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ആഭരണം മോഷണം പോയതായി മനസിലാക്കിയ കടയിലെ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കമാന്‍ഡ് ആന്‍ഡ് കന്‍ട്രോള്‍ സെന്ററില്‍ വിവരം ലഭിച്ചയുടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും സിസിടിവി പരിശോധിച്ച് മോഷണം സ്ഥിരീകരിക്കുകയുമായിരുന്നു.

News,World,international,Dubai,Gulf,Police,theft,Ornaments,Airport,Video, Watch: Dubai Police arrest jewellery heist suspects moments before flight takes off


പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ് ഇവര്‍ കയറിയ വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് പിടികൂടിയത്. മാസ്‌ക്, വിഗ്, തൊപ്പി, കണ്ണട എന്നിവ ധരിച്ച് പരമാവധി വേഷം മാറിയായിരുന്നു ഇരുവരും മോഷണത്തിനായെത്തിയത്. 

അതേസമയം, മോഷ്ടാക്കള്‍ ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതലുളള ദൃശ്യങ്ങള്‍ പങ്കുവച്ചുള്ള വാര്‍ത്ത പൊലീസ് പുറത്തുവിട്ടു. മോഷ്ടിച്ച ആഭരണങ്ങള്‍ ഇവരുടെ പക്കലുളള ബാഗില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Keywords: News,World,international,Dubai,Gulf,Police,theft,Ornaments,Airport,Video, Watch: Dubai Police arrest jewellery heist suspects moments before flight takes off

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?