Arrested | 'അര്‍ത്തുങ്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം'; മുഖ്യ പ്രതി പിടിയിലായതായി പൊലീസ്


ചേര്‍ത്തല: (www.kvartha.com) യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതില്‍ പ്രധാന പ്രതിയെ പിടികൂടിയതായി പൊലീസ്. ദീപു പി ലാലി (റോക്കി-36) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ ജൂണ്‍ 20 ന് രാത്രിയില്‍ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് ദീപു എന്ന് പൊലീസ് പറഞ്ഞു. 

ചേര്‍ത്തല, അര്‍ത്തുങ്കല്‍, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും കേസില്‍പെട്ടാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ പതിവ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

News,Kerala,State,Local-News,Complaint,Police,attack, Arthungal: Complaint that an attempt to kill young man; Accused arrested


അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പുത്തനങ്ങാടിയില്‍ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കും. അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജി മധു, എസ് ഐ ഡി സജീവ്കുമര്‍, ഗ്രേഡ് എസ് ഐ ആര്‍എല്‍ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords: News,Kerala,State,Local-News,Complaint,Police,attack, Arthungal: Complaint that an attempt to kill young man; Accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?