Arrested | അസുഖ ബാധിതനായ ഗൃഹനാഥനെ കാണാനെത്തി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസ്; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

കട്ടപ്പന: (www.kasargodvartha.com) അസുഖ ബാധിതനായ ഗൃഹനാഥനെ കാണാനെത്തി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

65 കാരിയായ സ്ത്രീയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അസുഖബാധിതനായ ഭര്‍ത്താവിനെ കാണാനാണ് പ്രതി വീട്ടില്‍ എത്തിയതെന്ന് വയോധിക പറഞ്ഞു. വസ്ത്രം കഴുകാനായി ശുചിമുറിയില്‍ കയറിയപ്പോള്‍ അവിടെ ഒളിച്ചുനിന്ന പ്രതി കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. 

News,Kerala,State,Top-Headlines,Assault,complaint,Police,Arrested, Kattappana: Man arrested for trying to molest house wife


രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചുവെന്നും പരാതിയില്‍ പറയുന്നു. പ്രിന്‍സിപല്‍ എസ്ഐ കെ ദിലീപ്കുമാര്‍, എഎസ്ഐ കെ വി ജോസഫ്, സിപിഒമാരായ അരുണ്‍, ടെസിമാള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

Keywords: News,Kerala,State,Top-Headlines,Assault,complaint,Police,Arrested, Kattappana: Man arrested for trying to molest house wife

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?