Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് കേസ്; അമ്മയും കാമുകനും അറസ്റ്റില്‍

കോഴഞ്ചേരി: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി സ്വദേശി ഷിബു ദേവസ്യ(46)യുമാണ് പിടിയിലായത്. 

ഇതോടെ സംഭവത്തില്‍ നാല് കേസുകളിലായി അഞ്ച് പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.  അയിരൂര്‍ സ്വദേശി മഹേഷ് മോഹനന്‍ (ഉണ്ണി -32), തടിയൂര്‍ സ്വദേശി ജിജോ ഈശോ ഏബ്രഹാം (46), പെണ്‍കുട്ടിയുടെ അമ്മാവന്‍ (49 ) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് പതിവായിരുന്നു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ്, കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ജിജോയെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടേയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. കൗന്‍സലിങ്ങിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. 

news,Kerala,State,arrest,Molestation,case,Arrested,Police,accused,Top-Headlines, Molestation case: Woman and friend arrested in Kozhanjeri


കുട്ടിയുടെ അമ്മാവന്‍ 2020 ജനുവരി മുതല്‍ ഒന്‍പത് മാസത്തോളം വീട്ടില്‍വച്ച് നിരന്തരം പീഡിപ്പിച്ചതായും ആറാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കാലയളവില്‍ തന്റെ സഹോദരന്‍ പീഡിപ്പിച്ചതായും കുട്ടി മൊഴി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ കഴിഞ്ഞ മാസം ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നു. 

ഷിബു തിരുവല്ല കുറ്റൂരിലെ തന്റെ വാടകവീട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് ഇത് നടന്നത്. ഒളിവില്‍ പോയ ഇവര്‍ ആലപ്പുഴ പൂച്ചാക്കല്‍ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ശനിയാഴ്ച രാത്രി അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: news,Kerala,State,arrest,Molestation,case,Arrested,Police,accused,Top-Headlines, Molestation case: Woman and friend arrested in Kozhanjeri

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?