Arrested | 'ജനകീയ പ്രക്ഷോഭം': ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പൂശിയ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍


കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും തുടരുന്ന ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെയുടെ വസതിയില്‍ നിന്ന് മോഷ്ടിച്ച 40 സ്വര്‍ണം പൂശിയ പിച്ചള സോകറ്റുകള്‍ വില്‍കാന്‍ ശ്രമം. സംഭവത്തില്‍ മൂന്ന് പേരെ ലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂലൈ ഒന്‍പതിന് നടന്ന പ്രതിഷേധത്തിനിടെ പ്രസിഡന്റിന്റെ വസതിയില്‍ പ്രവേശിച്ച മൂന്ന് പേരാണ് ചുമരുകളില്‍ നിന്ന് 40 സ്വര്‍ണം പൂശിയ പിച്ചള സോകറ്റുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രാജഗിരിയയിലെ ഒബേശേഖരപുരയില്‍ താമസിക്കുന്ന 28, 34, 37 വയസുകള്‍ പ്രായമുള്ള പ്രതികളാണ് പിടിയിലായത്. മൂവരും മയക്കുമരുന്നിന് അടിമകളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമയി പ്രതിഷേധക്കാര്‍ മുന്‍ പ്രസിഡന്റ് ഗേടബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയും മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിയും നേരത്തെ കയ്യടക്കിയിരുന്നു.

100 കണക്കിന് വരുന്ന സര്‍കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ഗോടബയ രജപക്‌സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയിരുന്നു. സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകള്‍ തകര്‍ത്താണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്നാണ് വസതിയിലേക്ക് പ്രവേശിച്ചത്.

പ്രസിഡന്റ് ഗോടബയ രജപക്‌സെയുടെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപോര്‍ടുണ്ടായിരുന്നു. പ്രതിഷേധകാര്‍ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറന്‍സി നോടുകള്‍ എണ്ണുന്നതായി അവകാശപെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ രജപക്സെ കഴിഞ്ഞിരുന്ന മുറികളിലടക്കം കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തിരുന്നു. ഇതിനിടെ പ്രക്ഷോഭകര്‍ വസതിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ജനകീയ പ്രതിക്ഷേധങ്ങള്‍ക്കിടയില്‍ നിന്നാണ് ഗോടബയ രജപക്‌സെ ബുധനാഴ്ച രാവിലെ രാജ്യം വിട്ടത്. ഗോടബയയും കുടുംബവും ചൊവ്വാഴ്ച രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്‍ഡിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. 

News,World,international,Colombo,President,theft,Police,Arrest,Accused,Top-Headlines,Srilanka, 'popular agitation'; attempt to sell gold-plated items stolen from former Sri Lankan president's residence; 3 arrested


രാജ്യംവിട്ട പ്രസിഡന്റ് ഗോടബയ രജപക്‌സെ മാലദ്വീപില്‍നിന്ന് സിംഗപൂരിലേക്ക് പറന്നു. മലദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 13 അംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാര്‍ക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു.

അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം ഗോടബയ രജപക്‌സെ രാജിവച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

ഗോടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സര്‍വകക്ഷി സര്‍കാര്‍ നിലവില്‍ വരുമെന്ന് പ്രതിക്ഷ പാര്‍ടികള്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

തുടര്‍ന്ന് ലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ദന ചുമതലയേറ്റു. പ്രസിഡന്റ് റെനില്‍ വിക്രമസിംഗേക്ക് മുമ്പാകെ ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

Keywords: News,World,international,Colombo,President,theft,Police,Arrest,Accused,Top-Headlines,Srilanka, 'popular agitation'; attempt to sell gold-plated items stolen from former Sri Lankan president's residence; 3 arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?