Arrested | വൃദ്ധമാതാവിനെ പരിചരിക്കാനെത്തി വീട്ടില്‍ നിന്നും 21 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയെന്ന കേസില്‍ ഹോംനഴ്സ് വീരാജ്പേട്ടയില്‍ പിടിയില്‍
തലശേരി: (www.kvartha.com) ഹോംനഴ്സായി ചമഞ്ഞ് വയോധികയെ പരിചരിക്കാനെത്തി വീട്ടില്‍ നിന്നും 21 പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങിയെന്ന കേസില്‍ വീരാജ്പേട്ട സ്വദേശിനിയെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വീരാജ്പേട്ടയിലെ വീട്ടില്‍ നിന്നാണ് യുവതിയെ കണ്ണൂര്‍ സിറ്റിപൊലിസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ കോര്‍പറേഷനിലെ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയായ കെ ആര്‍ സൗമ്യയെ(29)
പരാതിക്കാരിയുടെ എണ്‍പതുകാരിയായ മാതാവിന്റെ അലമാരയില്‍ സൂക്ഷിച്ച 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. കിടപ്പിലായ ഇവരെ പരിചരിക്കാന്‍ സൗമ്യയെന്ന ഹോം നഴ്സിനെ ഏജന്‍സി വഴിയാണ് രേഖ നിയോഗിച്ചത്. പിന്നീട് ഇവര്‍ ജോലി ഉപേക്ഷിച്ച് പെട്ടെന്ന് ഒരുദിവസം മുങ്ങുകയായിരുന്നുവെന്നാണ് പരാതി. ഇതില്‍ സംശയം തോന്നി രേഖ നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.
Powered by Info News For You
വീരാജ് പേട്ടയില്‍ നിന്നും പൊലിസ് പിടികൂടിയത്.
പരാതിക്കാരിയുടെ എണ്‍പതുകാരിയായ മാതാവിന്റെ അലമാരയില്‍ സൂക്ഷിച്ച 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. കിടപ്പിലായ ഇവരെ പരിചരിക്കാന്‍ സൗമ്യയെന്ന ഹോം നഴ്സിനെ ഏജന്‍സി വഴിയാണ് രേഖ നിയോഗിച്ചത്. പിന്നീട് ഇവര്‍ ജോലി ഉപേക്ഷിച്ച് പെട്ടെന്ന് ഒരുദിവസം മുങ്ങുകയായിരുന്നുവെന്നാണ് പരാതി. ഇതില്‍ സംശയം തോന്നി രേഖ നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യം ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചില്ലെങ്കിലും സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മോഷ്ടിച്ചത് താന്‍ തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Theft, Robbery, Criminal Case, Crime, Theft case; Home nurse arrested.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment