Allegation | വടകരയില്‍ വാഹനാപകടക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍, 'ക്രൂരമായി മര്‍ദിച്ചു, ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല'
വടകര: (www.kvartha.com) വാഹനാപകടക്കേസില്‍ വടകര പൊലീസ് വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവന്‍ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെങ്കിലും പൊലീസ് നല്‍കിയില്ലെന്ന് സുഹൃത്ത് അനീഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നല്‍കാനും തയ്യാറായില്ലെന്നും പൊലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദിയെന്നും അനീഷ് ആരോപിച്ചു.
കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുവന്ന ശേഷം 45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാര്യമാക്കിയില്ലെന്ന് അനീഷ് കുറ്റപ്പെടുത്തി. സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓടോ റിക്ഷാ ഡ്രൈവര്‍മാരാണ് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ: സിഗ്‌നല്‍ കടക്കുന്നതിനിടെ സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്നത്തെ തുടര്‍ന്നാണ് വടകര പൊലീസ് വ്യാഴാഴ്ച രാത്രി സജീവനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവന്‍ കുഴഞ്ഞുവീണു. പുലര്‍ച്ചെ 2.30ന് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. ഏറെ നേരമായി പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ പറഞ്ഞു.
എന്നാല്‍, കസ്റ്റഡിയിലിരിക്കെയല്ല സജീവന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതുകേള്‍ക്കാതെ പൊലീസ് മര്‍ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു
നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,Vadakara,Police,Allegation,Family,Death,police-station,Local-News, Youth who taken into custody in car accident case died; Serious allegations against police
Powered by Info News For You

Comments
Post a Comment