AKG Center Attack | എകെജി സെന്റര്‍ ആക്രമണം; എങ്ങുമെത്താതെ അന്വേഷണം; 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്


തിരുവനന്തപുരം: (www.kvartha.com) എകെജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് 11-ാം ദിവസം ആയിട്ടും അന്വേഷണം പെരുവഴിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സ്‌കൂടര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എറിഞ്ഞത് സ്‌ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന പ്രാഥമിക ഫോറന്‍സിക് റിപോര്‍ട് സിപിഐഎമിന് തിരിച്ചടിയായി.

സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശനിയാഴ്ച് സി ഡാകിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പര്‍ ഉള്‍പെടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 50 ഓളം സിസിടിവി ദൃശ്യങ്ങളും 1000 ലേറെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് പൊലീസിനെതിരെ ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

ആഭ്യന്തര വകുപ്പിനും, പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സി-ഡിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

News,Kerala,State,Thiruvananthapuram,attack,Top-Headlines,Trending, Case,Police,Politics,party, AKG Center Attack: Even on the 11th day, Police could not find the accused


ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ പി ജയരാജനടക്കമുള്ള നേതാക്കള്‍ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് ശനിയാഴ്ച മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

ജൂണ്‍ 30 ന് രാത്രി 11.45-ഓട് കൂടിയാണ് മോടോര്‍ ബൈകില്‍ തനിച്ചെത്തിയ ആള്‍ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് കണ്ടെത്തല്‍. രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പെടുന്ന പ്രത്യേക സംഘം തലകുത്തി നിന്ന് അന്വേഷിച്ചിട്ടും കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതി ദുരൂഹതകള്‍ ഉയര്‍ത്തി കാണാമറയത്ത് തുടരുന്നു. സി-ഡാകിന്റെ ദൃശ്യ പരിശോധനാ ഫലത്തില്‍ മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ. മുഖ്യമന്ത്രി തന്നെ അന്വേഷണത്തില്‍ സാവകാശം കൊടുത്തതിനാല്‍ അന്വേഷണം കൃത്യമായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം.

Keywords: News,Kerala,State,Thiruvananthapuram,attack,Top-Headlines,Trending, Case,Police,Politics,party, AKG Center Attack: Even on the 11th day, Police could not find the accused



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?