Air Fares Hike | വിമാന ടികറ്റ് നിരക്കില്‍ പത്തിരട്ടി വരെ വര്‍ധനവ്; ഇടപെടാതെ കേന്ദ്രസര്‍കാര്‍; വിമാനകംപനികള്‍ യാത്രക്കാരില്‍നിന്നും കൊള്ളലാഭം കൊയ്യുന്നുവെന്ന് പ്രവാസികള്‍

ന്യൂഡെല്‍ഹി : (www.kvartha.com) വിമാനടികറ്റ് നിരക്ക് വര്‍ധനയില്‍ അനങ്ങാതെ കേന്ദ്രസര്‍കാര്‍. വേനലവധി വന്നതോടെയാണ് വിമാന ടികറ്റ് നിരക്കില്‍ റെകോഡ് വര്‍ധനയുണ്ടായത്. അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടികറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്.

Up to ten times increase in air ticket Price, New Delhi, News, Flight, Increased, Passengers, Trending, National

വിമാന ടികറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് കംപനികള്‍. അന്താരാഷ്ട്ര ടികറ്റ് നിരക്ക് നാല്‍പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടികറ്റ് നിരക്കും ഇപ്പോള്‍ തന്നെ കുതിച്ചു കയറി കഴിഞ്ഞു. വിമാന കംപനികള്‍ യാത്രക്കാരില്‍നിന്നും കൊള്ളലാഭം കൊയ്യുന്നുവെന്ന് പ്രവാസികള്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് വിമാന കംപനികള്‍ പ്രവാസികളില്‍നിന്നും കൊള്ളലാഭം കൊയ്യുന്നത്. അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബൈയിലേക്കുള്ള നിരക്കുകള്‍ ജൂണ്‍ മാസം നാല്‍പതിനായിരം രൂപ വരെയായി ഉയര്‍ത്തി. യാത്രക്കാരും, വിവിധ സംസ്ഥാനങ്ങളും നിരക്ക് കുറക്കാന്‍ ഇടപെടണമെന്ന് കേന്ദ്രത്തോടാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലെന്നാണ് പരാതി.

വിമാന ഇന്ധനവില ഉയര്‍ന്നതാണ് നിരക്ക് കാര്യമായി ഉയരാന്‍ കാരണമെന്നാണ് കംപനികള്‍ പറയുന്നത്. ജൂണ്‍ രണ്ടാം വാരം 16 ശതമാനം വിലകൂടി പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിമാന ഇന്ധനത്തിന്. കൂടാതെ രൂപയുടെ മൂല്യ തകര്‍ചയും ടികറ്റ് നിരക്ക് ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്.

അവധി കഴിഞ്ഞ് പ്രവാസികള്‍ തിരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നത് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ കംപനികള്‍ ഇതിനോടകം തന്നെ നിരക്ക് കൂട്ടി തുടങ്ങി. കോഴിക്കോട് നിന്നും ആഗസ്റ്റ് മാസം ദുബൈയിലേക്ക് പോകണമെങ്കില്‍ മിനിമം ഇരുപത്തയ്യായിരം രൂപയെങ്കിലും മുടക്കണമെന്നതാണ് ഇന്നത്തെ അവസ്ഥ. പതിവില്‍നിന്നും വ്യത്യസ്തമായി ആഭ്യന്തര യാത്രാ നിരക്കുകളും നന്നായി കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുറഞ്ഞത് ഇരുപത് ശതമാനമെങ്കിലും വര്‍ധനയുണ്ടായി.

വിമാന കംപനികള്‍ ഭീമമായ തുക ഈടാക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്ര, സംസ്ഥാന സര്‍കാറുകള്‍ ഇടപെട്ട് എന്തെങ്കിലും പരിഹാരം കാണണമെന്നാണ് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Keywords: Up to ten times hike in air ticket Price, New Delhi, News, Flight, Increased, Passengers, Trending, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?