African Swine Fever | വയനാട്ടില്‍ ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; മാനന്തവാടി ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊല്ലും; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ആദ്യമായി ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഭോപാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെ കൊന്നൊടുക്കാനാണ് നിലവിലെ തീരുമാനം. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാല്‍ ജാഗ്രത വേണമെന്നും മുന്‍കരുതല്‍ മടപടി സ്വീകിരച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നേരത്തെ തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളേയും പന്നിയിറച്ചിയും കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന ഏര്‍പെടുത്തി.
Keywords: News,Kerala,State,Wayanad,diseased,Health,Health & Fitness,Animals,Top-Headlines, African swine fever case detected in Wayanad
Powered by Info News For You

Comments
Post a Comment